Type Here to Get Search Results !

Bottom Ad

വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറസ്റ്റുചെയ്യാന്‍ കോടതി അനുമതി തേടി


കൊല്ലം (www.evisionnews.in): വൈദ്യുതി വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറസ്റ്റു ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് തിരുവനന്തപുരം ചീഫ് ജുഡീ. മജിസ്‌ട്രേറ്റ് കത്ത് അയച്ചതായി റിപ്പോര്‍ട്ട്. 

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഒട്ടേറെ സമരപരിപാടികളില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കടകംപള്ളിക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഈ കേസില്‍ ഹാജരാകാന്‍ പലതവണ കോടതി ആവശ്യപ്പെട്ടിട്ടും മന്ത്രി ഹാജരായില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റു ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് കോടതി സ്പീക്കര്‍ക്ക് കത്തയച്ചത്.

രണ്ടാഴ്ച മുമ്പാണ് കോടതിയില്‍ നിന്നു കത്തുലഭിച്ചതെന്നും സ്പീക്കറുടെ ഓഫീസ് ഇതുസംബന്ധിച്ച് നിയമവിദഗ്ധരുടെ ഉപദേശം തേടിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ മാത്രമേ അനുമതി ആവശ്യമുള്ളൂവെന്നാണ് സ്പീക്കറുടെ ഓഫീസിനു പ്രാഥമിക നിയമോപദേശം ലഭിച്ചിരിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad