Type Here to Get Search Results !

Bottom Ad

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബി.ജെ.പി പ്രവര്‍ത്തകന്റെ ഓട്ടോ കത്തിച്ചു


ചെറുവത്തൂര്‍ (www.evisionnews.in): പിലിക്കോട് ഗവ. യു.പി സ്‌കൂളിന് പരിസരത്തെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു. ബി.ജെ.പി പ്രവര്‍ത്തകനായ വി.എം രഞ്ജിത്തിന്റെ കെ.എല്‍ 60 ബി 5162 നമ്പര്‍ ഓട്ടോറിക്ഷയാണ് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ഓട്ടോ സ്ഥലത്തെ ബിജെപി പ്രവര്‍ത്തകനായ മോഹനന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ശേഷം ഇരുവരും കോഴിക്കോട് ബി.ജെ.പി സമ്മേളനത്തിന് പോയതായിരുന്നു. ഈസമയം സ്ത്രീകള്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സ്‌ഫോടന ശബ്ദംകേട്ട് സ്ത്രീകളാണ് റിക്ഷ കത്തുന്നത് കണ്ടത്. നാട്ടുകാര്‍ ഓടിക്കൂടി തീയണക്കാന്‍ ശ്രമിച്ചെങ്കിലും റിക്ഷ പൂര്‍ണ്ണമായും കത്തിനശിച്ചു. വിവരമറിഞ്ഞു ചന്തേര പോലീസ് സ്ഥലത്തെത്തി പരിസര പരിശോധനയില്‍ നിന്നും പൊട്ടാത്ത ഒരു പടക്കം കണ്ടെടുത്തു. ചന്തേര അഡിഷണല്‍ എസ്.ഐ പദ്മനാഭന്റെ നേതൃത്വത്തിലുള്ള പോലീസ് തെളിവുകള്‍ ശേഖരിച്ചു.


Keywords: Kasaragod-news-auto-burned-bjp-activist-chandera

Post a Comment

0 Comments

Top Post Ad

Below Post Ad