Type Here to Get Search Results !

Bottom Ad

മംഗളൂരു ജയിലില്‍ കൊള്ളക്കാരനെ തല്ലിക്കൊല്ലാന്‍ ശ്രമം


മംഗളൂരു (www.evisionnews.in): വിചാരണ തടവുകാരനായ കൊള്ളക്കാരനെ തല്ലിക്കൊല്ലാന്‍ ശ്രമം. കൊള്ളക്കേസില്‍ പെട്ട് പിടിയിലായി തടവില്‍ കഴിയുന്ന നൗഷാദ് ബങ്കരയെയാണ് വധിക്കാന്‍ ശ്രമിച്ചത്. നൗഷാദിനെ ഗവ. വെന്‍ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരു ജില്ലാ ജയിലില്‍ ശനിയാഴ്ചയാണ് സംഭവം. 

നൗഷാദിന്റെ എതിര്‍ ചേരിയില്‍ പെട്ട സര്‍ഫ്രാസും കൂട്ടാളികളുമാണ് ജയില്‍ ഭീകരത പരത്തി വധശ്രമം നടത്തിയത്. ഇയാളുടെ നിലതൃപ്തികരമാണെന്ന് ആശുപത്രി -ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു. 

കഴിഞ്ഞ വര്‍ഷം ഇതേ സീസണിലാണ് മുദ്ദൂര്‍ ഇസ്ബു എന്നയാള്‍ ജയിലിനുള്ളില്‍ എതിരാളികളുടെ ആക്രമണത്തില്‍ വെട്ടേറ്റു മരിച്ചത്. ഇതേതുടര്‍ന്ന് ജയിലിന്റെ സുരക്ഷിതത്വം സി.ഐ.എസ്.എഫ് ഏറ്റെടുത്തിരുന്നു. അതിനിടയിലാണ് പുതിയ സുരക്ഷാ സംഘത്തേയും വെട്ടിച്ച് ജയിലില്‍ അക്രമം നടന്നത്. കഴിഞ്ഞ ദിവസം ജയിലിനുള്ളിലേക്ക് കഞ്ചാവു കടത്താന്‍ശ്രമിച്ച കഞ്ചാവു കേസിലെ പ്രതിയുടെ ഭാര്യയെ ജയില്‍ വാര്‍ഡര്‍മാര്‍ പിടികൂടി പോലീസിന് കൈമാറിയിരുന്നു.


Keywords: Karnataka-news-manglore-jail-murder-attempt-noushad-police

Post a Comment

0 Comments

Top Post Ad

Below Post Ad