Type Here to Get Search Results !

Bottom Ad

ഗണേശോത്സവം; ഗതാഗത തടസ്സം ഒഴിവാക്കണം

കാസര്‍കോട്: (www.evisionnews.in) വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് നടക്കുന്ന ഘോഷയാത്രയില്‍ ഗതാഗതതടസ്സം ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു. കളക്ടറുടെ ചേമ്പറില്‍ നടന്ന സമാധാന കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുള്‍റസാഖ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.ഘോഷയാത്രകള്‍ക്കായി ഒരു വളണ്ടിയര്‍ സേന ഉണ്ടാക്കണം .പോലീസിന്റെ നിര്‍ദേശപ്രകാരം ഗതാഗത തടസ്സം നീക്കാന്‍ വളണ്ടിയര്‍ സേന ശ്രദ്ധിക്കണം. യോഗത്തില്‍ എഡിഎം കെ അംബുജാക്ഷന്‍ ,ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ, വിവിധ രാഷ്ട്രീയ കക്ഷിപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

keywords : kasragod-ganesholsavam-traffic-block-avoid

Post a Comment

0 Comments

Top Post Ad

Below Post Ad