കാസര്‍കോട് (www.evisionnews.in): നുള്ളിപ്പാടിയില്‍ കടവരാന്തയില്‍ അന്യസംസ്ഥന തൊഴിലാളിയായ യുവാവ് കൊല്ലപ്പെട്ടത് മോഷണം ചെറുക്കുന്നതിനിടെ. കര്‍ണാടക ഷിമോഗയിലെ ശരണപ്പ (38)യാണ് കൊലചെയ്യപ്പെട്ടത്. ശനിയാഴ്ച രാത്രി വൈകി നുള്ളിപ്പാടി ദേശീയപാതയില്‍ ജുമാമസ്ജിദിന് എതിര്‍വശത്തെ കടവരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവം സംബന്ധിച്ച് രാത്രി 11മണിയോടെ ചെന്നിക്കരയിലെ റൗഡിയായ മണിയെന്ന യുവാവിനെ ടൗണ്‍പോലീസ് കസ്റ്റഡിയിലെടുത്തു. മണി നുള്ളിപ്പാടി പരിസരത്തെ സ്ഥിരം ശല്യക്കാരനായ റൗഡിയാണെന്ന് പോലീസ് പറഞ്ഞു. പത്രപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച കേസിലും ബന്ധുവായ വീട്ടമ്മയെ വീട്ടില്‍ അതിക്രമിച്ച കേസിലും പ്രതിയായിരുന്നു. ഈ കേസുകൡ പിടിക്കപ്പെട്ട് കുറേനാള്‍ ജയിലിലായിരുന്നു.
പണിയെടുത്ത ശേഷം മദ്യപിച്ച് ഉറങ്ങിപ്പോയ ശരണപ്പയുടെ പോക്കറ്റില്‍ നിന്ന് പണം അടിച്ചുമാറ്റാനുള്ള ശ്രമത്തിനിടയില്‍ ഇരുവരും തമ്മില്‍ പിടിവലി ഉണ്ടാവുകയും മണിയുടെ അടിയേറ്റ് ശരണപ്പ കൊല്ലപ്പെടാനാണ് സാധ്യതയെന്ന് പോലീസ് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് മാറ്റിയിട്ടുണ്ട്. മരണവിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.


Post a Comment
0 Comments