Type Here to Get Search Results !

Bottom Ad

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ കോഴ പ്രവേശനം വിജിലന്‍സ് അന്വേഷിക്കും: മുഖ്യമന്ത്രി


തിരുവനന്തപുരം (www.evisionnews.in) : സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തിന്  കോഴ വാങ്ങുന്നുണ്ടെങ്കില്‍ അക്കാര്യം വിജിലന്‍സ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മാധ്യമങ്ങള്‍ മുഖേനയും മറ്റും വന്ന വിവരങ്ങള്‍ വിജിലന്‍സിന് കൈമാറും. സ്വാശ്രയ കോളേജുകളുമായി ബന്ധപ്പെട്ട പരാതികള്‍ വിജിലന്‍സാണ് അന്വേഷിക്കുന്നത്. 

തലവരി പണം വാങ്ങിയതുമായി ബന്ധപെട്ട് നിലവില്‍ പരാതിയൊന്നും ലഭിച്ചില്ല. പ്രതിപക്ഷത്തിന് ഇത്തരത്തില്‍ എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ അതേകുറിച്ചുള്ള വിവരങ്ങള്‍ നല്‍കണം. അവയും വിജിലന്‍സ് അന്വേഷിക്കും. പിണറായി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

പാക്ഭീകര താവളങ്ങള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ സൈനിക നടപടിയെ നിയമസഭ അഭിനന്ദിച്ചു. മുഖ്യമന്ത്രിയാണ് അഭിനന്ദന പ്രമേയം അവതരിപ്പിച്ചത്.

അതിനിടെ കരാറൊപ്പിടാത്ത സ്വാശ്രയ മെഡിക്കല്‍കോളേജുകള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി കെ കെ ശൈലജ നിയമസഭയെ അറിയിച്ചു. ഇതില്‍ കെഎംസിടി മെഡിക്കല്‍ കോളേജിനെതിരെ ഇന്നുതന്നെ കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. സഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.കൂടാതെ പ്രവേശനവുമായി ബന്ധപ്പെട്ട് എതെങ്കിലും കോളേജുകള്‍ തലവരി പണം വാങ്ങുകയാണെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. തലവരി വാങ്ങിയതിനെ കുറിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. 

Keywords: Pinaray-vijayn-niyamasabha

Tags

Post a Comment

0 Comments

Top Post Ad

Below Post Ad