Type Here to Get Search Results !

Bottom Ad

ജനങ്ങള്‍ വെറും പട്ടിയാണെന്ന ശ്രീനിവാസന്റെ വാദം അരാഷ്ട്രീയം : ആഷിഖ് അബു


കൊച്ചി (www.evisionnews.in): തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജനങ്ങള്‍ വെറും പട്ടിയാണെന്നും അവന്റെ അഭിപ്രായത്തിന് വിലയില്ലെന്നുമുള്ള നടന്‍ ശ്രീനിവാസന്റെ വിമര്‍ശനം വെറും അരാഷ്ട്രീയവാദത്തില്‍ അധിഷ്ഠിതമാണെന്ന് സംവിധായകനും നിര്‍മാതാവുമായ ആഷിഖ് അബു. ശ്രീനിയേട്ടന്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെയും അഴിമതി, സ്വജനപക്ഷപാതം, അനീതി എന്നിവക്കെതിരെയും അഭിപ്രായപ്രകടനം നടത്തുന്നതിനെ അംഗീകരിക്കുന്നു. പൂര്‍ണമായും പിന്തുണക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അരാഷ്ട്രീയവാദത്തെ നിരാശയോടെ മാത്രമേ കാണാനാകൂ. ആഷിഖ് അബു പറ്ഞ്ഞു.

എല്ലാ രാഷ്ട്രീയപ്രവര്‍ത്തകരേയും ബഫൂണുകളാക്കി പകരം ആരെയാണ് ശ്രീനിയേട്ടന്‍ ജനങ്ങളെ നയിക്കാന്‍ മുന്നില്‍ കാണുന്നത്? ജനങ്ങള്‍ എപ്പോഴും പട്ടികളല്ല ! കരുത്തുകാട്ടുകയും തിരുത്തല്‍ നടപ്പാക്കുകയും ചെയ്ത ജനതയാണ് നമ്മള്‍ എന്നാണ് ആഷിഖ് അബു ഇക്കാര്യത്തോട് പ്രതികരിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം.

ആം ആദ്മി പാര്‍ട്ടി സംസ്ഥാനവ്യാപകമായി ആരംഭിച്ച സന്ദേശം എന്ന സംവാദപരിപാടിയില്‍ വെച്ചായിരുന്നു രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരെ ആഞ്ഞടിച്ച് ശ്രീനിവാസന്‍ രംഗത്തെത്തിയത്. തെറിവിളിയും വെല്ലുവിളിയുമാണ് ഇന്നത്തെ രാഷ്ട്രീയക്കാരുടെ ശീലമെന്നും ജനാധിപത്യം തെരഞ്ഞെടുക്കപ്പെട്ടവരുടെ സേച്ഛ്വാധിപത്യമായി മാറിയിരിക്കുന്നുവെന്നും ശ്രീനിവാസന്‍ കുറ്റപ്പെടുത്തിയിരുന്നു.

കൊള്ളാവുന്നവനെ ഒരു പാര്‍ട്ടിക്കും വേണ്ട. ഈ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടാന്‍ ഞാന്‍ മരിച്ചേക്കാം എന്ന് ചിന്തിക്കുന്നത് പോലെയുള്ള മണ്ടത്തരം വേറെയില്ല. ഞാന്‍ ഇല്ലാത്ത രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഞാന്‍ എന്ത് ചെയ്യാനാണ്. രാഷ്ട്രീയം എന്നത് വായനയാണ്, ലോകത്തെ അറിയലാണ്, മനുഷ്യത്വമാണ്. ആര്‍ദ്രതയില്ലാത്തതിനാലാണ് കൊലപാതക രാഷ്ട്രീയത്തിലേക്ക് ആളുകള്‍ പോകുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.


Keywords: Kochi-news-ashiq-abu-shreenivasan-facebook

Tags

Post a Comment

0 Comments

Top Post Ad

Below Post Ad