ശ്രീനഗര്‍ (www.evisionnews.in): ജമ്മു കശ്മീരിലെ ബാരാമുള്ള ഉറിയില്‍ സൈനിക കേന്ദ്രത്തിന് നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ 17സൈനികര്‍ കൊല്ലപ്പെടുകയും എട്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ സൈനികരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടത്തിയ നാല് തീവ്രവാദികളെയും സൈന്യം വധിച്ചു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് ആക്രമണം ആരംഭിച്ചത്.
തീവ്രവാദികള്‍ സൈനിക കേന്ദ്രത്തിന്റെ അകത്തേക്ക് പ്രവേശിച്ചായിരുന്നുആക്രമണം. നിയന്ത്രണ രേഖക്ക് സമീപത്തെ റോഡുകളിലെയും പരിസര പ്രദേശങ്ങളിലെും സുരക്ഷ നിയന്ത്രണം വര്‍ദ്ധിപ്പിച്ചു. കൂടൂതല്‍ സൈന്യത്തെ ഉറിയില്‍ വിന്യസിച്ചു.
ജമ്മു കശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍ വോറയും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും ഉറിയിലെ സാഹചര്യം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ അറിയിച്ചു. രാജ്‌നാഥ് സിങ്ങ് ആഭ്യന്തര സെക്രട്ടറിയോടും ആഭ്യന്തര വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരോടും സ്ഥലത്തെ സാഹചര്യങ്ങള്‍ സൂക്ഷമായി പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. രാജ്‌നാഥ് സിങ് റഷ്യയിലേക്കും യു.എസിലേക്കുമുള്ള യാത്ര റദ്ദാക്കി.
Keywords; national-news-kasmeer

Post a Comment
0 Comments