Type Here to Get Search Results !

Bottom Ad

സെല്‍ഫിക്കിടെ വെള്ളക്കെട്ടില്‍ വീണ് വിനോദയാത്രാ സംഘത്തിലെ അഞ്ചു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു


വാരങ്കല്‍ (തെലങ്കാന) (www.evisionnews.in): സെല്‍ഫിക്കിടെ ഡാമിലെ വെള്ളക്കെട്ടില്‍ വീണ് അഞ്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ധര്‍മസാഗര്‍ ഡാമില്‍ വിനോദ യാത്രയ്‌ക്കെത്തിയ വാഗ്‌ദേവി എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികളായ ശ്രവ്യ പി(22), ശ്രീനിധി(21), വേണുത(22), ശിവ സായ്(21), ശിവ സായി കൃഷ്ണ(21) എന്നിവരാണ് മരിച്ചത്. കമ്പ്യൂട്ടര്‍ സയന്‍സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് മരിച്ച അഞ്ചുപേരും. രമ്യ പ്രത്യുഷ എന്ന കൂട്ടുകാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അഞ്ചു പേരും ഒഴുക്കില്‍പെട്ടത്.

തെലങ്കാനയിലെ വാരങ്കല്‍ ഡാമിലെ വെള്ളക്കെട്ടിന് നടുക്കായുള്ള പാറക്കെട്ടില്‍ നിന്ന് സെല്‍ഫി എടുക്കുകയായിരുന്നു ആറു പേരും. ഇതിനിടെ പാറ ഇളകുകയും രമ്യ ഡാമിലെ വെള്ളത്തിലേക്ക് വീഴുകയും ചെയ്തു. രമ്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബാക്കി അഞ്ച് പേരും ഒഴുക്കില്‍ പെടുകയായിരുന്നു. രമ്യയെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും പോലീസും നാട്ടുകാരുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അഞ്ചുപേരേയും രക്ഷിക്കാനായില്ല. മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയാണ് നിറഞ്ഞുകവിഞ്ഞ ഡാമില്‍ നിന്നും അഞ്ചുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്താനായത്.


Keywords; National-hyderabad-telugana-news-dam-drowned-five-students
Tags

Post a Comment

0 Comments

Top Post Ad

Below Post Ad