Type Here to Get Search Results !

Bottom Ad

സ്വന്തം പിതാവിനെ കൊന്നവനാണെങ്കിലും അവന് വേണ്ടി കേസ് ഏറ്റെടുക്കും: അഡ്വ. ബി.എ ആളൂര്‍


കൊച്ചി (www.evisionnews.in): സ്വന്തം പിതാവിനെ കൊന്നവനാണെങ്കിലും ആ കേസ് ഏറ്റെടുക്കണമെന്നതാണ് അഭിഭാഷക ധര്‍മ്മമെന്ന് അഡ്വ. ബി.എ ആളൂര്‍. സ്വകാര്യ ചാനലില്‍ ശ്രോതാക്കളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗോവിന്ദചാമി കേസിലൂടെ ഫെയിമായി മാറിയ അഡ്വ. ആളൂര്‍. വാദി ആയാലും പ്രതി ആയാലും തന്റെ മുന്നില്‍ ആദ്യം എത്തുന്നത് ആരാണോ അവര്‍ക്ക് വേണ്ടി വാദിക്കും. ഏത് കേസിലും തന്റെ നിലപാട് ഇതാണെന്നും ആളൂര്‍ വ്യക്തമാക്കി. 

അതേസമയം, പെരുമ്പാവൂര്‍ ജിഷ കൊലക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വേണ്ടിയും അഡ്വ ആളൂര്‍ എന്നറിയിപ്പെടുന്ന തൃശൂരുകാരന്‍ ബിജു ആന്റണി ആളൂര്‍ രംഗത്തുണ്ടാവുമെന്നും അഭ്യൂഹമുണ്ട്. രാജ്യമെമ്പാടുമുള്ള കുപ്രസിദ്ധ ക്രിമിനലുകളുടെ വിശ്വസ്തനായ അഭിഭാഷകനായാണ് ആളൂര്‍ ഇപ്പോള്‍ അറിയപ്പെടുന്നത്. മഹാരാഷ്ട്രയിലെ യുക്തിവാദിയും അന്ധവിശ്വാസ വിരുദ്ധ പോരാളിയുമായിരുന്ന നരേന്ദ്രദാബോല്‍ക്കറെ വധിച്ച കേസിലും മുംബൈ പത്രപ്രവര്‍ത്തകനും അധോലോകത്തിന്റെ കണ്ണിലെ കരടുമായിരുന്ന ജോതിര്‍മയി ഡേയുടെ പ്രതികള്‍ക്ക് വേണ്ടിയും ആളൂരാണ് ഹാജരാകുന്നതെന്നാണ് മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍. 


Keywords: Karala-news-kochi-jisha-soumya-case-advt-aloor
Tags

Post a Comment

0 Comments

Top Post Ad

Below Post Ad