Type Here to Get Search Results !

Bottom Ad

കണ്ണൂരില്‍ നാടന്‍ ബോംബ് പൊട്ടി ഒരാള്‍ക്ക് ഗുരുതരം, ആര്‍.എസ്.എസ് കേന്ദ്രമെന്ന് സിപിഎം


കണ്ണൂര്‍ (www.evisionnews.in): ഇരിട്ടി പാലപ്പുഴയില്‍ പറമ്പില്‍ കാട് വെട്ടുന്നതിനിടെ ബോംബ് പൊട്ടി ഒരാള്‍ക്ക് ഗുരുതരം. പാലപ്പുഴയിലെ എം.പി ഹൗസില്‍ അബ്ദുല്‍ റസാഖി (45)നാണ് പരിക്കേറ്റത്.  അബ്ദുല്‍ റസാഖിനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ആര്‍.എസ്.എസിന്റെ ശക്തി കേന്ദ്രമാണ് പാലപ്പുഴയെന്ന് സി.പി.എം പറഞ്ഞു. സ്ഥലത്തെ സംഘപരിവാറുകാര്‍ സി.പി.എമ്മിനെതിരെ നിരന്തരം ആക്രമണം അഴിച്ചു വിടുന്ന സ്ഥലമാണിത്. സംഘപരിവാര്‍ പാലപ്പുഴയെന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പും ഇവിടെയുണ്ട്.
സ്വകാര്യവ്യക്തിയുടെ പറമ്പിലെ കാട് വെട്ടിവൃത്തിയാക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ അബ്ദുല്‍ റസാഖിന്റെ തലക്ക് മുഖത്തും കാലുകള്‍ക്കും ഗുരുതര പരുക്കുണ്ട്. പരുക്കേറ്റ റസാഖിനെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷക്ക് ശേഷം എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മേഖലയില്‍ പോലീസ് വിശദമായ പരിശോധന നടത്തി.

ആഗസ്ത് 20 ന് ഇരട്ടിക്ക് സമീപം കോട്ടയംപൊയിലില്‍ ബോംബ് പൊട്ടി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ചിരുന്നു. കോട്ടയംപൊയിലില്‍ കോലാക്കാവിന് സമീപം പൊന്നമ്പത്തു വീട്ടില്‍ ദീക്ഷിത്താ(24)ണു മരിച്ചത്. ദീക്ഷിതിന്റെ വീട്ടിലെ ഏണിമുറിയിലായിരുന്നു സ്‌ഫോടനം. ആര്‍എസ്എസ് പ്രവര്‍ത്തകനായ ദീക്ഷിത് ബോംബ് നിര്‍മിക്കുന്നതിനിടെ സ്‌ഫോടനമുണ്ടാവുകയായിരുന്നു

Keywords: Kannur-bomb-blast
Tags

Post a Comment

0 Comments

Top Post Ad

Below Post Ad