കാസര്‍കോട് (www.evisionnews.in) : പാസ്‌പോര്‍ട്ടില്‍ ഫോട്ടോ മാറ്റി ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച കേസില്‍ തളങ്കര സ്വദേശി അറസ്റ്റില്‍. കസായി നഗറിലെ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ കബീറിനെ (37)യാണ് എസ് ഐ രഞ്ജിത് രവീന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. 2013 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. തൃശൂര്‍ മുല്ലക്കര കുണ്ടുപറമ്പില്‍ സിദ്ദീഖ് ആസിഫിന്റെ പാസ്‌പോര്‍ട്ടില്‍ കബീറിന്റെ ഫോട്ടോ ഒട്ടിച്ച് ഗള്‍ഫിലേക്ക് കടക്കാനായി മുംബൈ വിമാനതാവളത്തിലെത്തിയപ്പോഴാണ് പിടിയിലായത്. എന്നാല്‍ പരിശോധനക്കിടയില്‍ ഇവിടെ നിന്നും രക്ഷപ്പെട്ട അബ്ദുല്‍ കബീര്‍ ഒളിവില്‍ പോയി. കഴിഞ്ഞ ദിവസം പ്രതി തളങ്കരയിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തി അറസ്റ്റ് ചെയ്തത്.
Keywords: Fake-passport-gulf-thalanghara-youth-arrested
Post a Comment
0 Comments