Type Here to Get Search Results !

Bottom Ad

ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം: മഞ്ചേശ്വരം കോളജിലെ ഹോസ്റ്റല്‍ കെട്ടിടം ഇനിയും തുറന്നില്ല


മഞ്ചേശ്വരം (www.evisionnews.in): കഴിഞ്ഞ സെപ്തംബറില്‍ ഉദ്ഘാടനം കഴിഞ്ഞ ഹോസ്റ്റല്‍ കെട്ടിടം ഇനിയും അടഞ്ഞുതന്നെ. മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവ. കോളജില്‍ ആണ്‍കുട്ടികള്‍ക്ക് വേണ്ടി നിര്‍മിച്ച ഹോസ്റ്റല്‍ കെട്ടിടമാണ് ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും താമസത്തിന് തുറന്നുകൊടുക്കാതെ അടഞ്ഞുകിടക്കുന്നത്.

ഇതര ജില്ലകളില്‍ നിന്നുള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനത്തിനെത്തുന്നുണ്ട്. വിദൂരത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ താമസസൗകര്യമില്ലാതെ പ്രയാസപ്പെടുന്നത് അധികാരികളെ അറിയിച്ചതിനെ തുടര്‍ന്നാണ് ലക്ഷങ്ങള്‍ മുടക്കി ഹോസ്റ്റല്‍ കെട്ടിടം നിര്‍മിച്ചത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിര്‍മാണച്ചുമതല. പണിപൂര്‍ത്തിയായി ഉദ്ഘാടനം കഴിഞ്ഞിട്ടും ഹോസ്റ്റല്‍ കെട്ടിടം തുറന്നു കൊടുക്കാത്തതിനെതിരെ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു തുടര്‍നടപടിയും ഉണ്ടായിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.


Keywords: Kasaragod-news-manjeshwer




Post a Comment

0 Comments

Top Post Ad

Below Post Ad