Type Here to Get Search Results !

Bottom Ad

ശ്രീജിത് രവിയുടെ അറസ്റ്റ്: അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍മീഡിയകളില്‍ ചര്‍ച്ചകള്‍ സജീവം


കാസര്‍കോട് (www.evisionnews.in): വിദ്യാര്‍ത്ഥിനികളെ അപമാനിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത് രവിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍മീഡിയകളില്‍ ചര്‍ച്ചകള്‍ സജീവം. ശ്രീജിത്തിന് അനുകൂലമായും എതിരായും ഒട്ടേറെ വാദമുഖങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.

കാറിലിരുന്നു നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നും അശ്ലീലചുവയോടെ സംസാരിച്ചെന്നും മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തിയെന്നുമാണു വിദ്യാര്‍ത്ഥിനികള്‍ ശ്രീജിത്തിനെതിരെ നല്‍കിയ പരാതി. കാറിന്റെ നമ്പറും പരാതിക്കൊപ്പമുണ്ടായിരുന്നു. കാറിന്റെ ഉടമസ്ഥന്‍ ശ്രീജിത് രവിയാണെന്നു കണ്ടെത്തിയ പോലീസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമം (പോസ്‌കോ) അനുസരിച്ചാണ് കേസ്.

എന്നാല്‍ ശ്രീജിത്തിനെപ്പോലെ പ്രശസ്തനായ ഒരു നടന്‍ പൊതുസ്ഥലത്ത് ഇങ്ങനെയൊരു അതിക്രമത്തിനു മുതിരുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ശ്രീജിത്തിന് അത്തരം സ്വഭാവ ദൂഷ്യങ്ങളൊന്നുമില്ലെന്നു സിനിമാ മേഖലയിലുള്ള പരിചയക്കാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇത്തരം വാദഗതികളൊന്നും തെളിവായി കണക്കാക്കാനാവില്ലെന്നാണ് പോലീസ് പറയുന്നത്.

വിദ്യാര്‍ത്ഥിനികള്‍ ആളെ തിരിച്ചറിഞ്ഞെന്നും ഇതു തന്നെ പ്രധാന തെളിവാണെന്നും പോലീസ് പറയുന്നു. കാര്‍ തന്റേതാണെന്നു ശ്രീജിത് മൊഴി നല്‍കിയിട്ടുണ്ട്. പിന്നെയുള്ള സാധ്യത നമ്പര്‍ എഴുതിയപ്പോള്‍ തെറ്റിപ്പോകുക എന്നതാണ്. പക്ഷേ നമ്പര്‍ തെറ്റിയാലും കാര്‍ തിരിച്ചറിഞ്ഞ സ്ഥിതിക്ക് അതിലും കാര്യമില്ല.

അതേസമയം, സ്‌കൂള്‍ കുട്ടികള്‍ക്കു മുമ്പില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നാണ് ശ്രീജിത്ത് രവി പ്രതികരിച്ചത്. 'പോലീസ് പറയുന്ന സംഭവത്തില്‍ ഉള്‍പ്പെട്ട കാറിന്റെ നമ്പര്‍ എന്റേതു തന്നെയാണ്. പക്ഷേ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. വിദ്യാര്‍ത്ഥിനികള്‍ക്കു പറ്റിയ തെറ്റാകാനേ സാധ്യതയുള്ളൂ. ഒരുപക്ഷേ കാറിന്റെ നമ്പര്‍ എഴുതിയെടുത്തപ്പോള്‍ തെറ്റിപ്പോയതാകാം' എന്നായിരുന്നു നടന്റെ പ്രതികരണം. എന്തായാലും ശ്രീജിത്ത് രവിയുടെ അറസ്റ്റ് സോഷ്യല്‍ മീഡിയകള്‍ വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.


Keywords: Kasaragod-shrijith-ravi-number-social-media

Post a Comment

0 Comments

Top Post Ad

Below Post Ad