കെ.പി.എസ് വിദ്യാനഗര്‍
(www.evisionnews.in) സൗമ്യ വധക്കേസിലെ പുതിയ വിധി നമ്മുടെ രാജ്യത്തെ നീതി നിയമ വ്യവസ്ഥയെ പരക്കെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കാലഹരണപ്പെട്ട അതിലുപരി പഴുതുകള്‍ ഏറെയുള്ള നിയമപുസ്തകം പൊളിച്ചെഴുതണമെന്ന് വാദിക്കുന്നവരും ഏറെ. ലോകത്തിലെ പല വികസിത രാജ്യങ്ങളിലും 80-90 ശതമാനം ക്രിമിനല്‍ കേസുകളില്‍ ശിക്ഷകള്‍ നടപ്പിലാവുമ്പോള്‍ നമ്മുടെ രാജ്യത്തു കേവലം 40 ശതമാനം കേസുകള്‍ മാത്രമാണ് തെളിയിക്കപ്പെടുന്നത് എന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ എത്രത്തോളം പ്രസക്തമാണ് ആ വാദം എന്ന് മനസ്സിലാക്കാന്‍ സാധിക്കും. 60 ശതമാനം കുറ്റവാളികള്‍ ഇവിടെ നിയമത്തിന്റെ പഴുതുകളുപയോഗിച്ചു രക്ഷപെടുന്നുണ്ടെന്ന സത്യം വലിയൊരു ചോദ്യ ചിഹ്നമായി നിലനില്‍ക്കുന്നുണ്ട് നീതിപീഠത്തിന്റെ മുന്നില്‍. പക്ഷെ ക്രിമിനലുകള്‍ തന്നെ നീതിന്യായ നിയമ നിര്‍മാണ സഭകളിലും അധികാര കേന്ദ്രങ്ങളിലും അരങ്ങു വാഴുമ്പോള്‍ ഒരു പൊളിച്ചെഴുത്തൊന്നും പ്രതീക്ഷിക്കാനും വയ്യ. എങ്കിലും നീതിയും നിയമവും ചോദ്യം ചെയ്യുന്നവര്‍ ഓര്‍ത്തിരിക്കേണ്ട ഒരു വസ്തുതയുണ്ട്. നമ്മുടെ നിയമ പുസ്തകത്തില്‍ വാദിക്കും പ്രതിക്കും തുല്യ നീതിക്ക് അവകാശമുണ്ട് എന്നതാണത്.
(www.evisionnews.in) സോഷ്യല്‍ മീഡിയയില്‍ ബഹളമയം സൃഷ്ടിക്കുന്നവര്‍ അതിനുമപ്പുറത്തേക്ക് പ്രതികരണ ശബ്ദമുയര്‍ത്തേണ്ടതുണ്ട്. നാമും സമൂഹത്തിന്റെ ഒരു ഭാഗമാണ് എന്ന തിരിച്ചറിവ് ഉണ്ടാവേണ്ടിയിരിക്കുന്നു. സൗമ്യ കേരളത്തിന്റെ പൊതു വികാരമായിരുന്നു. അതുകൊണ്ടാണ് ഗോവിന്ദചാമിക്ക് വധശിക്ഷ തന്നെ നല്‍കണം എന്നു നാം ഓന്നായാഗ്രഹിക്കുന്നത്. എന്നാല്‍ സുപ്രിം കോടതിക്ക് ആ വികാരം ഉണ്ടാവണമെന്നില്ല. അവര്‍ക്ക് വേണ്ടത് തെളിവുകളാണ്. അവ ഇല്ലാത്തതു കൊണ്ടല്ല വേണ്ടവിധം കോടതിയെ ബോധ്യപ്പെടുത്താന്‍ പറ്റാത്തതാണു നമുക്കീ കേസില്‍ അര്‍ഹിക്കുന്ന ശിക്ഷ പ്രതിക്ക് വാങ്ങിച്ചു കൊടുക്കാന്‍ പറ്റാത്തത്. വധശിക്ഷ തന്നെ വേണോ വേണ്ടയോ എന്ന് രാജ്യം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന അവസരം കൂടിയാണിതെന്നോര്‍ക്കണം.
(www.evisionnews.in) പുതിയ സര്‍ക്കാരിന്റെയോ പഴയ സര്‍ക്കാരിന്റെയോ പരാജയം എന്നല്ല നാമീ വിധിയെ വിലയിരുത്തേണ്ടത്,മറിച്ചു നമ്മുടെ നീതി ന്യായ വ്യവസ്ഥയുടെ കുറ്റാന്വേഷണ സംഘത്തിന്റെ അവ കോടതിയെ ബോധ്യപ്പെടുത്തേണ്ട സംഘത്തിന്റെ തികഞ്ഞ പരാജയം എന്നാണു നാം തിരിച്ചറിയേണ്ടത്. ഇനിവരാന്‍ പോകുന്ന ജിഷ വധക്കേസ് അടക്കമുള്ള നീതി പോരാട്ടത്തില്‍ ഒരു പാഠപുസ്തകമാക്കുകയാണ് വേണ്ടത് നാമീ വിധിയെ. ഗോവിന്ദചാമിക്കു വേണ്ടി വാദിച്ച അഡ്വ: ആളൂര്‍ തന്നെ പ്രോസിക്യൂഷന് പറ്റിയ പിഴവുകള്‍ വ്യക്തമാക്കി പറഞ്ഞിട്ടുണ്ട് ന്യൂസ് ഹവര്‍ എന്ന ചാനല്‍ ചര്‍ച്ചയില്‍. കൂടാതെ അവതാരകനായ വിനു വി. ജോണിന്റെ കൂര്‍മബുദ്ധിയോടെയുള്ള ചോദ്യത്തിന് ജിഷ വധകേസില്‍ കോടതിയെ സമീപിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് നല്ലൊരു ഉപദേശം നല്‍കുന്നുണ്ടയാള്‍. അയാളുടെ അഭിപ്രായത്തില്‍ ജിഷ വധക്കേസിലെ പ്രതിക്കും രക്ഷപെടാനുള്ള പഴുതുകള്‍ ഏറെയുണ്ട് നിലവിലെ നമ്മുടെ അന്വേഷണ റിപ്പോര്‍ട്ടില്‍. ആ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടത്.
ബലാത്സംഗം തെളിയുകയും അതേ കാരണത്താല്‍ സൗമ്യ മരിക്കുകയും ചെയ്തു എന്ന് കോടതി വിശ്വസിച്ചപ്പോള്‍ തന്നെ മരണത്തിനു മാത്രം തെളിവില്ലാതെപോയി എന്ന കോടതിയുടെ കണ്ടത്തെല്‍ വിചിത്രമായി തോന്നുന്നു. ആത്മഹത്യാ പ്രേരണക്കു പോലും ശിക്ഷ വിധിക്കുന്ന പതിവുണ്ടാകവെ ഗോവിന്ദച്ചാമി തന്നെയാണ് മരണത്തിലേക്ക് നയിച്ചത് എന്നറിഞ്ഞിട്ടും തെളിവില്ല എന്ന മുടന്തന്‍ ന്യായം പറഞ്ഞു (www.evisionnews.in) അന്യായ വിധിപറഞ്ഞ കോടതിയുടെ നിലപാട് രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കും എന്നതില്‍ സംശയമില്ല.
(www.evisionnews.in) കോടതി തെളിവുകള്‍ മാത്രമാണ് നോക്കുക എന്നതിന് നമുക്കുമുന്നിലൊരുപാട് ഉദാഹരണങ്ങള്‍ നിലവിലുണ്ട്.മധുര പലഹാരം കാണിച്ചു ആറുവയസുകാരിയെ പറമ്പത്തു കൊണ്ടുപോയി മൃഗീയമായി പീഡിപ്പിച്ചു കൊന്ന പ്രതിക്ക് ഗുജറാത്തിലെ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചെങ്കിലും അപ്പീലില്‍ തെളിവിന്റെ അഭാവത്തില്‍ ഹൈക്കോടതിയും സുപ്രിംകോടതിയും വെറുതെ വിടുകയായിരുന്നു.വിധിന്യായത്തില്‍ സുപ്രിം കോടതി വൈകാരികമായി എഴുതിയ വരികള്‍ ചരിത്രമാണ്. 'നിരപരാധിയായ കുട്ടി പീഡിപ്പിക്കപ്പെട്ടതും കൊല്ലപ്പെട്ടതും മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. മനുഷ്യത്വത്തിന്റെ അംശം പോലുമില്ലാത്ത പൈശാചികനായ പ്രതിയെ തെളിവിന്റെ അഭാവത്തില്‍ വെറുതെ വിടുകയാണ്.പ്രതി നിരപരാധിയാണ് എന്നല്ല വിധിയുടെ അര്‍ത്ഥം. മറിച്ചു കോടതിയെ ബോധ്യപ്പെടുത്താനോ തെളിവുകള്‍ ഹാജരാക്കാനോ പ്രോസിക്യൂഷന് സാധിക്കാത്തതിലാണ് ഈ പ്രതി അഹമ്മദാബാദ് നഗരത്തില്‍ വീണ്ടും വിലസി നടക്കാന്‍ ഇടയാവുന്നത്' എന്നാണു വിധി. (www.evisionnews.in) പ്രതിയെപറ്റി ബോധ്യമുണ്ടായിട്ടും തെളിവിന്റെ അഭാവത്തില്‍ നിസഹായനായി നില്‍ക്കേണ്ടി വന്ന ഒരു ജഡ്ജിയുടെ എല്ലാ വേദനയും ആ വിധി പകര്‍പ്പില്‍ ഉണ്ടായിരുന്നു. സൗമ്യയെ കൊന്നയാള്‍ക്ക് മാത്രമല്ല സഹജീവിയായ മനുഷ്യരെ കൊന്ന എല്ലാ കൊലയാളികള്‍ക്കും (അത് രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ മറ്റെന്തിന്റെ പേരിലോ ആയാലും) തൂക്കുകയര്‍ നല്‍കപ്പെടേണ്ടതുണ്ട്. ഗോവിന്ദചാമി രക്ഷപെട്ടപോലെ ആയിരക്കണക്കിന് കൊലയാളികള്‍ നിയമത്തെ വെല്ലുവിളിച്ചു രാജ്യത്തു വിലസി നടക്കുന്നുണ്ട്.
Keywords: Kasaragod-news-article-govindachami-court
Post a Comment
0 Comments