Type Here to Get Search Results !

Bottom Ad

റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ മരിച്ച തൃക്കരിപ്പൂര്‍ സ്വദേശിയുടെ മൃതദേഹം 18ന് നാട്ടിലെത്തിക്കും


തൃക്കരിപ്പൂര്‍ (www.evisionnews.in): നാട്ടില്‍നിന്നും ഗള്‍ഫിലെത്തിയ ഭാര്യയെ എയര്‍പോര്‍ട്ടില്‍ നിന്നും താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ മരിച്ച തൃക്കരിപ്പൂര്‍ എടാട്ടുമലിലെ മടിയന്‍ വീട്ടില്‍ വിനോദിന്റെ (33) മൃതദേഹം 18ന് നാട്ടിലെത്തിക്കും. അപകടത്തില്‍ പരിക്കേറ്റ ഭാര്യ ജയ്മിനയെ നാട്ടിലെത്തിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെയണ് റാസല്‍ ഖൈമയില്‍ അപകടമുണ്ടായത്. അഞ്ച് മാസം മുമ്പാണ് വിനോദിന്റെ രണ്ടാം വിവാഹം നടന്നത്. പിന്നീട് ഗള്‍ഫിലേക്ക് പോയ വിനോദിന്റെ അടുത്തേക്ക് സന്ദര്‍ശക വിസയില്‍ ഭാര്യ ജയ്മിന പുറപ്പെട്ടതായിരുന്നു. അവര്‍ സഞ്ചരിച്ച കാറിന്റെ ടയര്‍ തെറിച്ചുപോവുകയും നിയന്ത്രണംവിട്ട് മറ്റൊരു വാഹനത്തില്‍ ഇടിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനോദിന് ആന്തരിക രക്തസ്രാവം ഉണ്ടായി ഉടന്‍ മരണപ്പെടുകയായിരുന്നു.


Keywords: Kasaragod-news-trikkaripur-news-dubai

Post a Comment

0 Comments

Top Post Ad

Below Post Ad