ചെറുവത്തൂര്‍ (www.evisionnews.in): ഉള്ളാളില്‍ കാറിടിച്ച് മരിച്ചത് പുത്തിലോട്ട് നിന്നും കാണാതായ ഗൃഹനാഥനെ പോലീസും ബന്ധുക്കളും തിരിച്ചറിഞ്ഞു. പിലിക്കോട് കരിങ്ങനായി ഹൗസില്‍ ലക്ഷമണനാ (60)ണ് മരിച്ചത്. മൂന്നാഴ്ച മുമ്പാണ് ലക്ഷ്മണനെ കാണാതായത്. 16ന് ഉള്ളാളില്‍ ട്രെയിന്‍ ഇറങ്ങി നടന്നുപോകുമ്പോള്‍ അജ്ഞാത കാറിടിച്ച് വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മണനെ നാട്ടുകാരും പോലീസും ചേര്‍ന്ന് മംഗളൂരു വെന്‍ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടായിരുന്നു മരണം.
ലക്ഷ്മണനെ ഇടിച്ചുവീഴ്ത്തിയ അജ്ഞാത കാര്‍ നിര്‍ത്താതെ പോയിരുന്നു. മംഗളൂരുവില്‍ അജ്ഞാതന്‍ മരിച്ചതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളും ചീമേനി പോലീസും ചൊവ്വാഴ്ച രാവിലെ എത്തിയാണ് മരിച്ചത് ലക്ഷ്മണനാണെന്ന്് തിരിച്ചറിഞ്ഞത്. അപകടം സംബന്ധിച്ച് ഉള്ളാള്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
ഭാര്യമാര്‍: കരിവെള്ളൂര്‍ മണക്കാട്ടെ ഓമന, പുത്തിലോട്ടെ വി.വി തമ്പായി. മക്കള്‍: ദീപ പുത്തിലോട്ട്, അജിത കരിവെള്ളൂര്‍, സുനിത കരിവെള്ളൂര്‍. സഹോദരങ്ങള്‍: അപ്പു, സാവിത്രി, ശൈലജ, രാജീവന്‍, സജീവന്‍.
Keywords: Kasaragod-news-cheruvathur
Post a Comment
0 Comments