എതിർത്തോട്:(wwww.evisionnews.in) ഓണാവധിക്കാലത്ത് വിദ്യാർത്ഥികൾക്ക് നവ്യാനുഭൂതി പകർന്ന് എം എസ് എഫ് നടത്തിയ ചങ്ങാതിക്കൂട്ടം പരിപാടി ശ്രദ്ധേയമായി . മണ്ഡലം എം എസ് എഫ് സെക്രട്ടറി സക്കീർ ബദിയടുക്ക ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് ശാനിഫ് അഹമ്മദ് അധ്യക്ഷത വഹിച്ചു
എം എസ് എഫ് ജില്ല സെക്രട്ടറി അസ്ഹറുദ്ദീൻ എതിർത്തോട്, യൂത്ത് ലീഗ് ശാഖ പ്രസിഡണ്ട് ഇ എ അർഷാദ് ,സെക്രട്ടറിപി എസ് സിറാജുദ്ദീൻ, ഖലീൽ, റമീസ് ,അബ്ഷർ, എന്നിവർ സംസാരിച്ചു.
മ്യൂസിക്കൽ ചെയർ, കുപ്പിയിൽ വെള്ളം നിറക്കൽ, ലെമൺ സ്പൂൺ, കുളം കര, കമ്പവലി, തുടങ്ങി നിരവധി മത്സര പരിപാടികൾ സംഘടിപ്പിച്ചു. സമ്മാനദാനം കാസർകോട് മണ്ഡലം എം എസ് എഫ് പ്രസിഡണ്ട് അനസ് എതിർത്തോട് ,ഗ്രീൻ സ്റ്റാർ പ്രസിഡണ്ട് സി.എ ലത്തീഫ് ,ഇബ്രാഹിം , മജീദ്, മുസ്തഫ, ശ്രീജിത്ത്,ഹൈദർ എന്നിവർ നിർവഹിച്ചു . സെക്രട്ടറി നാഫിഹ് സ്വാഗതവും ചങ്ങാതിക്കൂട്ടം കോർഡിനേറ്റർ സി.എ അർഷാദ് നന്ദിയും പറഞ്ഞു

Post a Comment
0 Comments