Type Here to Get Search Results !

Bottom Ad

പണിമുടക്കിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി പാര്‍ട്ടി യോഗത്തിന് പോയത് ഔദ്യോഗിക കാറില്‍


തിരുവനന്തപുരം (www.evisionnews.in): പണിമുടക്കിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പണിമുടക്കിയില്ല. ദേശീയ പണിമുടക്ക് ദിവസമായ വെള്ളിയാഴ്ച ഒന്നാം നമ്പര്‍ ഔദ്യോഗിക കാറിലാണ് പാര്‍ട്ടി പരിപാടിക്കും ഡല്‍ഹിയിലെ ഔദ്യോഗിക പരിപാടികള്‍ക്കുമായി മുഖ്യമന്ത്രി സഞ്ചരിച്ചത്. രാവിലെ ക്ലിഫ് ഹൗസില്‍ നിന്ന് ഒന്നാം നമ്പര്‍ ഔദ്യോഗിക വാഹനത്തില്‍ എ.കെ.ജി സെന്ററിലേക്കായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യയാത്ര. അവിടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. അതില്‍ പങ്കെടുത്തശേഷം അടുത്തുള്ള സ്വന്തം ഫ്‌ളാറ്റില്‍ കയറി. തുടര്‍ന്നു കാറില്‍ ത്തന്നെ അകമ്പടി വാഹനങ്ങള്‍ സഹിതം വിമാനത്താവളത്തിലേക്ക്.

നഗരത്തിലൂടെ 20 കിലോമീറ്ററോളം മുഖ്യമന്ത്രിയുടെ കാര്‍ തടസമില്ലാതെ ഓടിയപ്പോള്‍, വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്കുള്ള വാഹനങ്ങള്‍ പോലും ഇതാദ്യമായി സമരാനുകൂലികള്‍ തടഞ്ഞു. കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ ഇരുചക്ര വാഹനത്തിലാണു റിമാന്റില്‍ കഴിയുന്ന പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ ജയിലിലെത്തിയത്.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വയം സ്‌കൂട്ടറോടിച്ചു വിമാനത്താവളത്തിലെത്തി. മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഇളംവെയില്‍ കൊണ്ട് എ.കെ.ജി സെന്ററിലേക്കു നടന്നു. തമ്പാനൂരില്‍ ട്രെയിനിറങ്ങി വീട്ടിലേക്കു നടന്നുപോയ മന്ത്രി വൈകിട്ടു വിമാനത്താവളത്തിലെത്തിയത് സ്‌കൂട്ടറില്‍. പോകാന്‍ സ്‌കൂട്ടറിനെ കൂട്ടുപിടിച്ചു. മന്ത്രി കെ.കെ ശൈലജയും നടന്നു. മന്ത്രി എ.കെ ശശീന്ദ്രന്‍ ഡല്‍ഹിക്കു പോകാനായി കഴിഞ്ഞ ദിവസംതന്നെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി മുറിയെടുത്തു താമസിക്കുകയായിരുന്നു.


Keywords: Kerala-news-car-space
Tags

Post a Comment

0 Comments

Top Post Ad

Below Post Ad