Type Here to Get Search Results !

Bottom Ad

അധ്യാപക ദിനത്തില്‍ മന്ത്രിമാര്‍ക്ക് വിദ്യാര്‍ത്ഥികള്‍ ക്ലാസെടുത്ത് കൊടുക്കണം: സി പി എ അസീസ്

കോഴിക്കോട്:(www.evisionnews.in) അധ്യാപക ദിനത്തില്‍ മന്ത്രിമാരെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്ത് കൊടുക്കുന്നതിന് പകരം വിദ്യാര്‍ത്ഥികള്‍ മന്ത്രിമാര്‍ക്ക് ക്ലാസെടുത്ത് കൊടുക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി എ അസീസ് മാസ്റ്റര്‍ പറഞ്ഞു. പേരാമ്പ്രയിലെ നൊച്ചാട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ചാലിക്കരയില്‍ സംഘടിപ്പിച്ച എല്‍ ഡി എഫ് സര്‍ക്കാറിന്റെ വഞ്ചനയുടെ നൂറ് ദിനങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തലശ്ശേരിയില്‍ ദളിത് യുവതികളെ പോലീസ് അറസ്റ്റുചെയ്തപ്പോള്‍ തനിക്കൊന്നുമറിയില്ല എന്ന് പറഞ്ഞ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും പാഠപുസ്തകം വിതരണം ചെയ്യാന്‍ ബാക്കിയുള്ളത് താനറിയില്ല എന്ന് പറയുന്ന വിദ്യാഭ്യാസ മന്ത്രിയും ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയെ കേരള താരമാക്കിയ മന്ത്രി ജയരാജനും ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ തങ്ങളുടെ വകുപ്പുകളില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ബോധവാന്മാരല്ല എന്നാണ് ഇത്തരം പ്രസ്താവനകളിലൂടെ മനസ്സിലാവുന്നത്. അതിനാല്‍ അധ്യാപക ദിനത്തില്‍ നല്ല വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് മന്ത്രിമാര്‍ക്കെല്ലാം ഭരണം നടത്തുന്നതില്‍ പ്രാവീണ്യം നേടാന്‍ ക്ലാസുകള്‍ നല്‍കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പി സി മുഹമ്മദ് സിറാജ് അദ്ധ്യക്ഷത വഹിച്ചു. എസ് കെ അസ്സൈനാര്‍, റസാഖ് വാളൂര്‍, ടി കെ ഇബ്രാഹിം, മൂസ്സ ചെരുപ്പേരി, ഇബ്രാഹിം പള്ളങ്കോട്,ടി പി നാസര്‍ , പി കെ ഇബ്രാഹിം, ടി.കെ ഹബീബ്, നാസര്‍, മുനീര്‍ നൊച്ചാട്, സലിം മിലാസ്,കെ എം ഷാമില്‍ , ഗഫൂര്‍ വാല്യക്കോട് എന്നിവര്‍ സംസാരിച്ചു. ആശിഖ് ചാലിക്കര, ഷംജിത്ത് എരോത്ത്, അസ്ബീര്‍,കെ റിയാസ് ,ടി പി അനസ് ,പി സി ഹബീബ് , അഫ്‌നാസ്, മന്‍സൂര്‍ മുളിയങ്ങല്‍, മജീദ്, നജ്മല്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

Keywords: Kozhikkode-Azeez-IUML-Speech

Tags

Post a Comment

0 Comments

Top Post Ad

Below Post Ad