കോഴിക്കോട് (www.evisionnews.in): കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്ര സന്ദര്‍ശിച്ചും ഹിന്ദു, ക്രിസ്ത്യന്‍ നേതാക്കളുമായും ആശയവിനിമയം നടത്താനും തയാറായപ്പോള്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ഉള്‍പ്പടെയുള്ള മുസ്ലിം നേതാക്കള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കാത്തത് ഏറ്റവും കൂടുതല്‍ തിരിച്ചടിയായത് കാന്തപുരത്തിന് തന്നെ. ഇക്കാര്യത്തില്‍ കാന്തപുരം അബുബക്കര്‍ മുസ്ലിയാര്‍ കടുത്ത നിരാശയിലാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
കാന്തപുരത്തിന് പുറമെ ഹുസൈന്‍ മടവൂരും ഇവരെ കൂടാതെ രണ്ടു മുസ്ലിം സംഘടനകളും മോദിയുമായി കൂടിക്കാഴ്ചക്ക് അനുമതി തേടിയിരുന്നു. മോദിയെ കാണാന്‍ രേഖാമൂലം അനുമതിക്കായി പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിട്ടും സമയമില്ല എന്ന കാരണത്താല്‍ പ്രധാനമന്ത്രിയുടെ സെക്രട്ടറിയേറ്റ് ഇവര്‍ക്കുളള അനുമതികള്‍ നിഷേധിക്കുകയായിരുന്നു.
അതേസമയം കോഴിക്കോട് രൂപതാ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍, താമരശേരി രൂപതാ ചാന്‍സിലര്‍ എബ്രഹാം കാവില്‍പുരയിടം എന്നിവരെ പ്രധാനമന്ത്രി ഗസ്റ്റ് ഹൗസില്‍ കാണുകയും ചെയ്തു. ശ്രീരാമകൃഷ്ണ ആശ്രമത്തിലെ സ്വാമി ഗോലോകാനന്ദ, സ്വാമി ചിദാനന്ദപുരി എന്നിവര്‍ക്കും മോദിയെ കാണാനുളള അനുമതി ലഭിച്ചു. ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ വഴിയാണ് മുസ്ലിം സംഘടനകളുടെ നേതാക്കള്‍ പ്രധാനമന്ത്രിയെ കാണാനായി അനുമതിക്ക് അപേക്ഷിച്ചത്. ഡല്‍ഹിയെ പ്രധാനമന്ത്രിയുടെ സെക്രട്ടറിയറ്റിലേക്ക് അപേക്ഷകള്‍ അയക്കുകയും ചെയ്തിരുന്നു.
കേരളത്തിലെത്തിയ മോഡിയുമായി കൂടിക്കാഴ്ചക്ക് അനുമതി ചോദിച്ച കാന്തപുരം കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹിയില്‍ നടന്ന ലോക സൂഫീ സമ്മേളനത്തില്‍ പങ്കെടുത്തത് വിവാദമായിരുന്നു. കേന്ദ്ര സര്‍ക്കാരും ആര്‍എസ്എസും സ്‌പോണ്‍സര്‍ ചെയ്ത സമ്മേളനത്തില്‍ പങ്കെടുത്ത് കാന്തപുരം മുസ്ലിം സമുദായത്തെ വഞ്ചിച്ചെന്നായിരുന്നു എതിരാളികളുടെ ആരോപണം.
Keywords: Kerala-news-modi-kanthapuram-kozikkod
Post a Comment
0 Comments