കാസര്‍കോട് (www.evisionnews.in): സര്‍വശിക്ഷാന്‍ അഭിയാന്റെ (എസ്.എസ്.എ) കീഴിലുള്ള ജില്ലയിലെ ഏഴു ബി.ആര്‍.സി കളിലെ ഓഫീസ് അസിസ്റ്റന്റുമാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് പിന്‍വാതിലിലൂടെ നിയമനം നടത്താനുള്ള നീക്കം തടയുമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീറും ജനറല്‍ സെക്രട്ടറി ടി.ഡി കബീറും പറഞ്ഞു.
കഴിഞ്ഞ അഞ്ചും എട്ടും വര്‍ഷമായി ചിറ്റാരിക്കല്‍, ചെരുവത്തൂര്‍, ഹൊസ്ദുര്‍ഗ്, ബേക്കല്‍, കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിലെ ബി.ആര്‍.സികളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ അടക്കമുള്ള ഓഫീസ് അസിസ്റ്റന്റുമാരെ സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം എന്നുപറഞ്ഞ് ജില്ലാ പ്രോജക്ട് ഓഫീസര്‍ പിരിച്ചുവിട്ടിരുന്നു. ഇവിടങ്ങളിലാണ് ഇപ്പോള്‍ ഭരണകക്ഷിക്ക് താല്‍പര്യമുള്ള ആളുകളെ ഒരു മാനദണ്ഡവും പാലിക്കാതെ പിന്‍വാതിലിലൂടെ നിയമിക്കാന്‍ ശ്രമിക്കുന്നത്.
ജില്ലയിലെ പല സര്‍ക്കാര്‍ ഓഫീസുകളിലും ഇത്തരം നിയമനങ്ങള്‍ നടത്താനുള്ള നീക്കം നടക്കുന്നുണ്ടെന്നും ഇതിനെ യൂത്ത് ലീഗ് തടയുമെന്നും നേതാക്കള്‍ പറഞ്ഞു.
Keywords: Kasaragod-news-myl-brc
Post a Comment
0 Comments