Type Here to Get Search Results !

Bottom Ad

മഷിക്കുപ്പി വിവാദം: പ്രതിപക്ഷ ബഹളം മൂലം നിയമസഭ പിരിഞ്ഞു


തിരുവനന്തപുരം (www.evisionnews.in): സ്വാശ്രയ കോളജ് പ്രശ്‌നത്തില്‍ സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് -കെഎസ്.യു പ്രവര്‍ത്തകരുടെ സമരരീതിയെ മുഖ്യമന്ത്രി അപമാനിച്ചു എന്നാരോപിച്ച് പ്രതിപക്ഷം ചൊവ്വാഴ്ച നിയമസഭ സ്തംഭിപ്പിച്ചു. പ്രതിപക്ഷ ബഹളം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞതായി പ്രഖ്യാപിച്ചു. 

സമരരംഗത്ത് ചുവന്ന മഷിക്കുപ്പിയുമായി യൂത്ത് കോണ്‍ഗ്രസ് നാടകമാടിയെന്നും തനിക്കെതിരെ കരിങ്കൊടി കാണിച്ചവര്‍ വാര്‍ത്താ ചാനലുകാര്‍ വാടകക്കെടുത്ത സമരക്കാരായിരുന്നുവെന്നുമാണ് മുഖ്യമന്ത്രി സമരത്തെ പരാമര്‍ശിച്ച് പരിഹസിച്ചത്. മഷിക്കുപ്പിയുമായി സമരത്തിന് വന്നത് ലജ്ജാകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷം പ്രകോപിതരാവുകയായിരുന്നു. 

മുഖ്യമന്ത്രിയുടെ പരാമര്‍ശം വെറും തെരുവു പ്രസംഗമാണെന്നും മുഖ്യമന്ത്രി പദത്തിന് ഇത്തരം വാക്കുകള്‍ ഉചിതമല്ലെന്നും പ്രതിപക്ഷം ആരോപിച്ചു. തുടര്‍ന്നാണ് സഭക്കകത്ത് പ്രതിഷേധം അണപൊട്ടിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad