Type Here to Get Search Results !

Bottom Ad

വൃദ്ധദമ്പതികളെ കത്തികാട്ടി സ്വര്‍ണവും കാറും പണവും കൊള്ളയടിച്ച കേസ്: നാലു പ്രതികള്‍ അറസ്റ്റില്‍


മഞ്ചേശ്വരം (www.evisionnews.in): ഹൊസങ്കടിക്ക് സമീപം കടമ്പാറില്‍ വീട്ടില്‍ അതിക്രമിച്ച് കയറി വൃദ്ധദമ്പതികളെ കത്തിമുനയില്‍ നിര്‍ത്തി 30 പവന്‍ സ്വര്‍ണവും കാറും 7,500 രൂപയും കൊള്ളയടിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത നാലു പ്രതികളെ അന്വേഷണ സംഘം അറസ്റ്റുചെയ്തു. മഞ്ചേശ്വരം കുണ്ടുകുള്‍ക്കെയിലെ മൊയ്തീന്‍ അന്‍സാര്‍ (23), തുമ്മിനാട് ഹില്‍ടോപ്പിലെ അബ്ദുര്‍ റഹ്മാന്‍ മുബാറക്ക് (26), മഞ്ചേശ്വരത്ത് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇംത്യാസ് (28), ഉദ്യാവാറിലെ മുഹമ്മദ് ഹനീഫ (26) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പ്രതികളെ വ്യാഴാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.


കവര്‍ച്ചക്കാര്‍ സഞ്ചരിച്ചെന്ന് കരുതുന്ന കാര്‍ മംഗളുരുവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൊള്ളയടിച്ച 30 പവന്‍ സ്വര്‍ണത്തില്‍ കമ്മലും വളയും 22,000 രൂപയും ഇതിനകം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. മൂന്നു പ്രതികളെ തലപ്പാടിയില്‍ വെച്ചും ഒരാളെ ഹൊസങ്കാടിയില്‍ വെച്ചുമാണ് അറസ്റ്റു ചെയ്തതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ അബ്ദുര്‍ റഹ്മാന്‍ മുബാറക്ക് മഞ്ചേശ്വരത്തെ പോലീസുകാരനെ അക്രമിച്ച കേസില്‍ പ്രതിയാണ് അറസ്റ്റിലായ അബ്ദുല്‍ റഹ്മാന്‍ മുബാറക്കെന്ന് പോലീസ് പറഞ്ഞു.


സെപ്തംബര്‍ ഒമ്പതിന് പുലര്‍ച്ചെ രണ്ടര മണിക്കാണ് രവീന്ദ്രനാഥ് ഷെട്ടിയുടെ കടമ്പാര്‍കട്ടയിലെ വീട്ടില്‍ കവര്‍ച്ച നടന്നത്. സ്വര്‍ണ്ണവും പണവും കൊള്ളയടിച്ച ശേഷം ദമ്പതികളെ മുറിയില്‍ പൂട്ടിയിട്ട് സംഘം വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാറുമായി കടന്നുകളയുകയായിരുന്നു. രണ്ടു മൊബൈല്‍ ഫോണുകളും സംഘം കവര്‍ന്നിരുന്നു. കേസന്വേഷിക്കുന്ന കുമ്പള സി.ഐ വി.വി മനോജ്, മഞ്ചേശ്വരം എസ്.ഐ പ്രമോദ് ഷാഡോ പോലീസ് അംഗങ്ങളായ എസ്.ഐ ഫിലിപ്പ്, ലക്ഷ്മി നാരായണന്‍, ശ്രീജിത്ത്, നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.


Keywords: Kasaragod-manjeshwer-news-arrest-robbery-case-theft

Post a Comment

0 Comments

Top Post Ad

Below Post Ad