Type Here to Get Search Results !

Bottom Ad

തളിപ്പറമ്പ് കുറുമാത്തൂരില്‍ ഓടുന്ന വാനിന്റെ ടയര്‍ ഊരിത്തെറിച്ച് എട്ട് വയസ്സുകാരി മരിച്ചു


തളിപ്പറമ്പ് (www.evisionnews.in) : കുറുമാത്തൂര്‍ പൊക്കുണ്ടില്‍ ഓടുന്ന ജീപ്പിന്റെ ടയര്‍ ഊരിതെറിച്ചു വഴിയാത്രക്കാരിയായ കുട്ടി മരിച്ചു.

ഇരിക്കൂര്‍ സ്വദേശി അഷറഫിന്റെ മകള്‍ ഹന്ന ഫാത്തിമ(8)യാണ് മരിച്ചത്. മദ്രസയിലേക്ക് പോവുന്നതിനിടയിലാണ് അപകടം. കൂടെയുണ്ടായിരുന്ന അസിന ഹസ്‌ന(8)യ്ക്കു സാരമായി പരുക്കേറ്റു. ഇരുവരെയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹന്ന ഫാത്തിമയുടെ ജീവന്‍ രക്ഷിക്കാനായില്ല. 

രാവിലെ 8.30 ഓടെ പൊക്കുണ്ട് ഇസത്തുല്‍ ഇസ്ലാം മദ്രസയില്‍നിന്നു ക്ലാസ് കഴിഞ്ഞ് ഇവര്‍ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിലൂടെ പോവുകയായിരുന്ന പിക്കപ്പ് വാനിന്റെ പുറകിലുള്ള ടയര്‍ ഊരി തെറിക്കുകയായിരുന്നു.

Keywords: Taliparamb-accident-baby-girl-death
Tags

Post a Comment

0 Comments

Top Post Ad

Below Post Ad