Type Here to Get Search Results !

Bottom Ad

മംഗളൂരു ജയിലില്‍ മൊബൈല്‍ ഉപയോഗിച്ച രണ്ടുപ്രതികള്‍ അറസ്റ്റില്‍

മംഗളൂരു (www.evisionnews.in): ജില്ലാ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച രണ്ടുപ്രതികളെ ബര്‍കെ പോലീസ് അറസ്റ്റു ചെയ്തു. പഞ്ചിമൊഗറുവിലെ പ്രവീണ്‍ അനില്‍ മൊണ്ടേറിയൊ (26), അശുതോഷ് എന്ന റഹീം (40) എന്നിവരാണ് അറസ്റ്റിലായത്. ജയിലില്‍ വ്യാപകമായി മൊബൈല്‍ ഫോണ്‍ ഉപയോഗം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ റെയ്ഡില്‍ 29 മൊബൈല്‍ ഫോണുകളും നിരവധി വ്യാജ സിം കാര്‍ഡുകളും കണ്ടെടുത്തിരുന്നു. ഇതിന്റെ തുടര്‍അന്വേഷണത്തിന്റെ ഭാഗമാണ് അറസ്റ്റ്.

അറസ്റ്റിലായ രണ്ടുപേരും ജാമ്യം നേടി പുറത്തിറങ്ങിയവരാണ്. എന്നാല്‍, ജയിലില്‍ ഉണ്ടായിരുന്ന ജനുവരിയിലും ജൂണിലും ഫോണ്‍ വിളിച്ചതായി വ്യക്തമായതിനെ തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.


Keywords; Kasaragod-news-manglore-raid-arrest-jail
Tags

Post a Comment

0 Comments

Top Post Ad

Below Post Ad