Type Here to Get Search Results !

Bottom Ad

അണങ്കൂരിലെ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി ചോപാട്ടി നിസാര്‍ പിടിയില്‍

കാസര്‍കോട് (www.evisionnews.in): അണങ്കൂരിലെ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. അണങ്കൂര്‍ ബെദിര ഹൗസിലെ നിസാര്‍ എന്ന ചോപ്പാട്ടി നിസാറാണ് അറസ്റ്റിലായത്. മെഹബൂബ് റോഡിലെ ഹസ്സന്‍ മുന്‍ഷീര്‍ തമീമിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ശനിയാഴ്ച രാവിലെ ടൗണില്‍ വെച്ചാണ് നിസാറിനെ കാസര്‍കോട് ടൗണ്‍ എസ്.ഐ രഞ്ജിത്ത് രവീന്ദ്രന്‍ പിടികൂടിയത്. ഈ കേസിലെ മറ്റൊരു പ്രതി ഷരീഫ് നേരത്തെ അറസ്റ്റിലായിരുന്നു. 2015 നവംബര്‍ 19നാണ് കേസിനാസ്ദമായ സംഭവം നടന്നത്. രാത്രിയില്‍ വീടിന്റെ കാര്‍പോര്‍ച്ചില്‍ നില്‍ക്കുകയായിരുന്ന തമീമിനെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.


Keywords: Kasaragod-news-anagoor-arrest-murder-attempt

Post a Comment

0 Comments

Top Post Ad

Below Post Ad