തൃശൂര്‍ (www.evisionnews.in): പാലക്കാട് കഞ്ചിക്കോടിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ സ്വകാര്യ ബസിടിച്ച് രണ്ട് പേര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി സുധീര്‍(30), കര്‍ണ്ണാടക സ്വദേശി ഗിരീഷ് (33) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കന്യാകുമാരിയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കല്ലട ട്രാവല്‍സിന്റെ എയര്‍ ബസ് ഇടിക്കുകയായിരുന്നു. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണം.

Post a Comment
0 Comments