കണ്ണൂര്‍ (www.evisionnews.in); ആര്‍.എസ്.എസ് ഹൈന്ദവ സംഘനടയല്ലെന്നും വര്‍ഗ്ഗീയ സംഘമാണെന്നും സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍. ആര്‍എസ്എസിനെ ഹൈന്ദവ സംഘടനയായി ചില മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് എന്തര്‍ഥത്തിലാണെന്ന് മനസിലാവുന്നില്ല. ഹിന്ദുക്കളെയാകെ പ്രതിനിധീകരിക്കുന്ന സംഘടനയല്ല ആര്‍എസ്എസെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ (ഐഎസ്) ഹൈന്ദവ പതിപ്പാണ് ആര്‍എസ്എസെന്നും ഇരുവരുടെ പ്രത്യയ ശാസ്ത്രം തീവ്ര വര്‍ഗ്ഗീയതയാണെന്നും ജയരാജന്‍ പറഞ്ഞു.
മാവേലി നാടുവാണ കാലത്തെ ഓര്‍മിച്ചാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. മതഭ്രാന്ത് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഓണം വാമനജയന്തിയാണെന്ന് ആര്‍എസ്എസ് വ്യാഖ്യാനിക്കുന്നു. ജാതി -മതഭേദമില്ലാതെ ഓണം ആഘോഷിക്കുന്ന മലയാളികളെ ഭിന്നിപ്പിക്കാനുള്ള നീക്കമാണിത്. മഹാബലിയുടെ ഐതിഹ്യം സത്യമല്ലെന്നും ബ്രാഹ്മണനായ വാമനനെയാണ് വാഴ്‌ത്തേണ്ടതെന്നുമുള്ള വാദം ആര്‍എസ്എസിന്റെ സവര്‍ണ പ്രത്യയശാസ്ത്രമാണ് വ്യക്തമാക്കുന്നത്. ജാതി മത വര്‍ഗീയത അടിസ്ഥാനമാക്കി ഇവര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ മതനിരപേക്ഷത പുലരണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളും പ്രതികരിക്കണമെന്നും ജയരാജന്‍ പറഞ്ഞു.
Keywords: Kannur-p-jayarajan

Post a Comment
0 Comments