ബന്തടുക്ക (www.evisionnews.in): അടയ്ക്ക വിലനിലവാരം അതതു ദിവസം കര്‍ഷകരെ അറിയിക്കാനായി ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നു കാംപ്‌കോ പ്രസിഡണ്ട് എസ്.ആര്‍ സതീഷ്ചന്ദ്ര പറഞ്ഞു. ബന്തടുക്കയില്‍ കാംപ്‌കോ ശാഖ കര്‍ഷക സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒക്ടോബര്‍ മുതല്‍ ഈ സംവിധാനം പ്രാബല്യത്തില്‍ വരുത്താന്‍ നടപടി കൈക്കൊള്ളും. ഇതിനായി കര്‍ഷകര്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ കാംപ്‌കോയില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സുബ്രഹ്മണ്യ ഭട്ട് പാലാര്‍, ജോണ്‍ കൊട്ടോടി, കുഞ്ഞമ്പു നായര്‍ പയറടുക്കം, ഭാസ്‌കര്‍ റൈ പുളിഞ്ചാല്‍, ശേഷപ്പ ഗൗഡ പാലര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ. ശങ്കരനാരായണ ഭട്ട്, മാനേജിങ് ഡയറക്ടര്‍ എം. സുരേഷ് ഭണ്ഡാരി, ഡയറക്ടര്‍മാരായ കെ.സതീഷ്ചന്ദ്ര ഭണ്ഡാരി, കെ.രാജഗോപാല്‍, എം.കെ ശങ്കരനാരായണ ഭട്ട്, ബി.ശിവകൃഷ്ണ ഭട്ട്, ജയരാമ സരളായ, പത്മരാജ പട്ടാജെ, കൃഷ്ണപ്രസാദ് മടത്തില, മുന്‍ ഡയറക്ടര്‍മാരായ കെ.കരുണാകരന്‍, എം.സി.പ്രഭാകരന്‍, കെ.രാജഗോപാല്‍ പ്രസംഗിച്ചു.

Post a Comment
0 Comments