കാസര്‍കോട്.(www.evisionnews.in)ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല വിളംബരം നൂറാം വാര്‍ഷികത്തിന്റെ ജില്ലാ തല ആഘോഷം ഒക്‌ടോബര്‍ ഒമ്പതിന് വൈകീട്ട് അഞ്ചിന് കാഞ്ഞങ്ങാട് അതിയാമ്പൂര്‍ ബാലബോധിനി വായനശാലയില്‍ നടക്കും. ഇതിനായി പ്രാദേശിക സംഘാടക സമിതി രൂപീകരിച്ചു. അതിയാമ്പൂര്‍ ബാലബോധിനി വായനശാലയില്‍ നടന്ന പ്രാദേശിക സംഘാടക സമിതി യോഗത്തില്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി അപ്പുക്കുട്ടന്‍ പരിപാടി വിശദീകരിച്ചു. എ ഡി എം കെ അംബുജാക്ഷന്‍ , നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, എ കെ നാരായണന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് പി പ്രഭാകരന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, .ഹോസ്ദുര്‍ഗ് അഡീഷണല്‍ തഹസില്‍ദാര്‍ കെ നാരായണന്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് അസി. എഡിറ്റര്‍ എം മധുസൂദനന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ടി രാജന്‍, ബാലബോധിനി വായനശാല സെക്രട്ടറി ബി ബാബു എന്നിവര്‍ സംസാരിച്ചു.
റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, ജില്ലയിലെ എം എല്‍ എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു, സബ്കളക്ടര്‍ മൃണ്‍മയി ജോഷി സംസ്ഥാനലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ പി അപ്പുക്കുട്ടന്‍ എന്നിവര്‍ രക്ഷാധികാരികളും നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ചെയര്‍മാനും ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് പി പ്രഭാകരന്‍, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും പി വി കെ പനയാല്‍ ജനറല്‍ കണ്‍വീനറും , ബി ബാബു, ടി രാജന്‍ എന്നിവര്‍ കണ്‍വീനര്‍മാരും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍, എ ഡി എം കെ അംബുജാക്ഷന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍ എന്നിവരുള്‍പ്പടെ 51 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. ഒക്‌ടോബര്‍ ഒമ്പതിന് വൈകുന്നേരം നാല് മണിക്ക് കാഞ്ഞങ്ങാട് സ്മൃതിമണ്ഡപം മുതല്‍ അതിയാമ്പൂര്‍ ബാലബോധിനി വായനശാലവരെ ഘോഷയാത്ര സംഘടിപ്പിക്കും. യൂത്ത് ക്ലബ്ബുകള്‍, സാംസ്‌കാരിക സംഘടനകള്‍, കുടുംബശ്രീ, സാക്ഷരതാ സമിതി, ഗ്രന്ഥാലയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കേരള ഫോക്‌ലോര്‍ അക്കാദമി കലാമേള സംഘടിപ്പിക്കാനും തീരുമാനമായി. ജാതി രഹിതമായി പൊതുശ്മശാനങ്ങളില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതിന് ഉദ്ഘാടന ചടങ്ങില്‍ നാട്ടുകാര്‍ സമ്മതിപത്രം സമര്‍പ്പിക്കും.

Post a Comment
0 Comments