തളങ്കര:(www.evisionnews.in) മാലിക് ദീനാര്‍ ഇസ്‌ലമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും കൂടുതല്‍ സജീവമാക്കുന്നതിനും ജി.സി.സി കമ്മിറ്റി രൂപീകരിച്ചു. ബിലാല്‍ ഹുദവി അല്‍മാലികി തളങ്കര (പ്രസിഡന്റ്), അതാഉല്ലാ ഹുദവി അല്‍മാലികി (സെക്രട്ടറി), സഫീര്‍ ഹുദവി അല്‍മാലികി പച്ചക്കാട് (ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. കൂടാതെ, അര്‍ഷദ് ഹുദവി അല്‍മാലികിയെ യു.എ.ഇ കോര്‍ഡിനേറ്ററായും ഫര്‍ഹാന്‍ ഹുദവി അല്‍മാലികി കൊല്ലമ്പാടിയെ ഖത്തര്‍ കോര്‍ഡിനേറ്ററായും നിശ്ചയിച്ചിട്ടുണ്ട്. ജി.സി.സി രാജ്യങ്ങള്‍ക്ക് പുറമെ ലണ്ടനിലെ പ്രവര്‍ത്തനങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നതിനായി അസ്ഗര്‍ അലി ഹുദവി അല്‍മാലികിയെയും നിയമിച്ചു.
തളങ്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇമാമ നിലവില്‍ നിരവധി സാമൂഹിക, വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. വ്യത്യസ്തവും നൂതനവുമായ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത് ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. മഹല്ല് തലങ്ങളിലും മറ്റുമായി നടപ്പിലാക്കേണ്ട ഒട്ടനവധി പുതിയ കാര്യങ്ങള്‍ ആലോചിച്ചു വരികയാണ് നിലവില്‍ ഇമാമ.
keywords : imama-gcc-committee

Post a Comment
0 Comments