കാസര്‍കോട്:(www.evisionnews.in) എം എസ് എഫ് കാസര്‍കോട് ജില്ലാ പ്രതിനിധി സമ്മേളനവും തീവ്രവാദ വിരുദ്ധ സെമിനാറും കൗണ്‍സില്‍ മീറ്റും ശനിയാഴ്ച്ച ഉപ്പള ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജി നഗറില്‍ നടക്കും. പി.ബി.അബ്ദുറസാഖ് എം എല്‍ എ പതാക ഉയര്‍ത്തും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും.എം എസ് എഫ് ജില്ലാ പ്രസിഡന്റ് ഹാശിം ബംബ്രാണി അധ്യക്ഷത വഹിക്കും.
ജില്ലാ ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറയും. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി.അഹ്മദലി മുഖ്യാതിഥിയാവും.എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് മിസ് ഹബ് കീഴരിയൂര്‍ മുഖ്യ പ്രഭാഷണം നടത്തും. ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍ നന്ദി പറയും. രണ്ടാം സെഷനില്‍ എംഎസ്എഫ് സംസ്ഥാന ഭാരവാഹികള്‍ക്കും യൂത്ത് ലീഗ് ജില്ലാ ഭാരവാഹികള്‍ക്കും സ്വീകരണവും ഭീകരവാദ വിരുദ്ധ സെമിനാറും നടത്തും. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ജംഷീര്‍ ആലക്കാട് വിഷയാവതരണം നടത്തും. സി.ഐ.എ.ഹമീദ് ആമുഖ പ്രസംഗം നടത്തും. എം എസ് എഫ് സംസ്ഥാന ഭാരവാഹികള്‍, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ക്ക് എന്‍എ നെല്ലിക്കുന്ന് എം എല്‍ എ ഉപഹാരം നല്‍കും.ഇബ്രാഹിം പള്ളങ്കോട് ഭാരവാഹികളെ പരിചയപ്പെടുത്തും.
എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി നവാസ് , ട്രഷറര്‍ യൂസഫ് വല്ലാഞ്ചിറ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി. കബീര്‍ പ്രസംഗിക്കും. മൂന്നാം സെഷനില്‍ സംഘടനാ പഠന ക്ലാസ്സിന് എസ്.പി.കുഞ്ഞിമുഹമ്മദ് പേരാമ്പ്ര നേതൃത്വം നല്‍കും. സാദിഖ്യല്‍ അമീന്‍ ആമുഖ പ്രഭാഷണം നടത്തും. നാലാം സെഷനില്‍ കൗണ്‍സില്‍ മീറ്റ് നടക്കും . മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ചെറുകുന്നോന്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിക്കും.വിവിധ സെഷനുകളില്‍ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്, പോഷക, അനുബന്ധ സംഘടനാ നേതാക്കള്‍ പ്രസംഗിക്കും.
keywords : kasragod-msf-district-conference-saturday

Post a Comment
0 Comments