Type Here to Get Search Results !

Bottom Ad

എന്‍ഡിഎ : കുമ്മനം ചെയര്‍മാന്‍, തുഷാര്‍ കണ്‍വീനര്‍, എഷ്യാനെറ്റ് ഉടമ വൈസ് ചെയര്‍മാന്‍


കോഴിക്കോട് (www.evisionnews.in) : ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ എന്‍ഡിഎ കേരള ഘടകം ചെയര്‍മാനായും ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ കണ്‍വീനറുമായി തെരഞ്ഞെടുത്തു. രാജീവ് ചന്ദ്രശേഖറാണ് വൈസ് ചെയര്‍മാന്‍. സി.കെ.ജാനുവും രാജന്‍ ബാബുവും കോ കണ്‍വീനര്‍മാരാകും. ഒ.രാജഗോപാല്‍ എം.എല്‍.എ ഉള്‍പ്പടെ 12 പേരാണ് സമിതിയിലുള്ളത്.

എന്‍ഡിഎ കേരള ഘടകം കണ്‍വീനര്‍ സ്ഥാനത്തിനുള്ള അവകാശവാദം നേരത്തെതന്നെ ബിഡിജെഎസ് ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിനെ ബിജെപി എതിര്‍ക്കുകയായിരുന്നു. പ്രമുഖ കക്ഷിയായ ബിജെപിക്കുതന്നെ കണ്‍വീനര്‍ സ്ഥാനം വേണമെന്ന ആവശ്യമാണ് ഉയര്‍ന്നുവന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്‍ഡിഎ ഘടക കക്ഷികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍ഡിഎ കേരള ഘടകം കണ്‍വീനറാക്കാനുള്ള ധാരണയിലെത്തിയത്.

മറ്റു കോ-കണ്‍വീനര്‍: പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍, രാജന്‍ കണ്ണാട്ട്.
അംഗങ്ങള്‍: എം. മെഹബൂബ്, കുരുവിള മാത്യൂ, കെ.കെ. പൊന്നപ്പന്‍, ആര്‍. പൊന്നപ്പന്‍, ബി. സുരേഷ് ബാബു, വി. ഗോപകുമാര്‍, സുനില്‍ തെക്കേടത്, അഹമ്മദ് തോട്ടത്തില്‍, കുമാര്‍ ദാസ്.

Keywords: NDA-Kummanam-chairman-thushar-conveener
Tags

Post a Comment

0 Comments

Top Post Ad

Below Post Ad