Type Here to Get Search Results !

Bottom Ad

മദ്യ ലഹരിയില്‍ മരുമകനെ സോഡാകുപ്പികൊണ്ട് കുത്തി; അമ്മാവന്‍ അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.in) : മരുമകനെ സോഡാ കുപ്പികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ അമ്മാവന്‍ അറസ്റ്റില്‍. മധൂര്‍ റൂട്ടില്‍ സൂര്‍ളു ഗണേശ് മന്ദിരത്തിന് സമീപത്തെ ഡേവിഡ് ഡിസൂസ(51)യെയാണ് വനിതാ എസ്.ഐ ടി.പി സുധയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി പത്തോടെ സുര്‍ളുവിലെ കടവരാന്തയില്‍ വെച്ചാണ് സംഭവം. 

മരുമകന്‍ സുര്‍ളുവിലെ റോഷന്‍ അല്‍മാഡ(30)യ്ക്കാണ് കുത്തേറ്റത്. മദ്യപിച്ചു കൊണ്ടിരിക്കുകയായിരുന്ന ഡേവിഡ് ഡിസൂസയുമായി വാക്ക് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് സോഡ കുപ്പി കൊണ്ട് കുത്തി പരിക്കേല്‍പിക്കുകയുമായിരുന്നുവെന്ന് റോഷന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. 

പരിക്കേറ്റ റോഷനെ പോലീസെത്തിയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

Keywords: Druvk-attack-news-madur-road

Post a Comment

0 Comments

Top Post Ad

Below Post Ad