Type Here to Get Search Results !

Bottom Ad

നവഭാരത് സയന്‍സ് കോളേജില്‍ ഓണാഘോഷം സംഘടിപ്പിച്ചു.


കാസര്‍കോട്:(www.evisionnews.in) കാസര്‍കോട് നവഭാരത് സയന്‍സ് കോളേജ് സ്റ്റുഡന്റ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. വിദ്യാര്‍ത്ഥികള്‍ വിവിധ നാടന്‍ കലാമത്സരങ്ങളും പൂക്കളവും ഓണസദ്യവും ഒരുക്കി. ഇ-വിഷന്‍ ഡയറക്ടര്‍ എം.എ. നജീബ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ചെയര്‍മാന്‍ ഹസ്സന്‍ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ കെ.എം. സഫ്വാന്‍ കുന്നില്‍ ഓണസന്ദേശം കൈമാറി. അസാഫ്, ട്രെയിനര്‍മാരായ ഇസ്ഹാഖ്, കബീര്‍ എന്നിവര്‍ വിധികര്‍ത്താക്കളായി പങ്കെടുത്തു. അധ്യാപകരായ അന്നപൂര്‍ണ്ണ, തസീല, ഇര്‍ഫാന, രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ആയിഷത്ത് ശബ്നം സ്വാഗതവും ഫൈന്‍ ആര്‍ട്സ് സെക്രട്ടറി ഇബ്രാഹിം ഖലീല്‍ നന്ദിയും പറഞ്ഞു.

keywords :navabarath-science-college-onam-celebration-

Post a Comment

0 Comments

Top Post Ad

Below Post Ad