Type Here to Get Search Results !

Bottom Ad

ചാത്തങ്കൈ റെയില്‍വേ മേല്‍പ്പാലത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു; എട്ടുമാസത്തിനകം പണി പൂര്‍ത്തിയാക്കും


കാസര്‍കോട്:(www.evisionnews.in) ചാത്തങ്കൈ റെയില്‍വേ മേല്‍പ്പാലത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു. കളനാട്- കോട്ടിക്കുളം സ്റ്റേഷനുകള്‍ക്കിടയിലുള്ള ചാത്തങ്കൈയില്‍ മേല്‍പ്പാലമെന്നത് ജനങ്ങളുടെ ചിരകാലാഭിലാഷമായിരുന്നു. എട്ടുമാസത്തിനകം പണി പൂര്‍ത്തിയാകും. 

ചാത്തങ്കൈ ജിഎല്‍പി സ്‌കൂളിലെ കുട്ടികളടക്കം ആയിരക്കണക്കിനാളുകളാണ് ഇതിലൂടെ അപകടകരമാംവിധം റെയില്‍പാത മറികടക്കുന്നത്. വിഷയം ശ്രദ്ധയില്‍പെട്ട പി കരുണാകരന്‍ എംപിയാണ് റെയില്‍വേയുടെ ശ്രദ്ധയില്‍പെടുത്തിയതും മേല്‍പ്പാലത്തിനുള്ള പ്രോജക്ട് സമര്‍പ്പിച്ചതും. ലെവല്‍ക്രോസ് ഇല്ലാത്തതിനാല്‍ ഡെപ്പോസിറ്റ് അടിസ്ഥാനത്തില്‍ മാത്രമെ പദ്ധതി നിര്‍വഹിക്കാനാകൂവെന്ന സ്ഥിതിയായിരുന്നു. എംപിയും കെ കുഞ്ഞിരാമന്‍ എംഎംല്‍എയും ഇടപെട്ട് ഇതിനായി പ്രഭാകരന്‍ കമീഷന്‍ പാക്കേജില്‍ 5.2 കോടി വകയിരുത്തിയിരുന്നു. 2016 മാര്‍ച്ചില്‍ തുക ഡെപ്പോസിറ്റ് ചെയ്തു. ഇപ്പോള്‍ 25 മീറ്റര്‍ നീളത്തിലുള്ള മേല്‍പ്പാലം നിര്‍മിക്കാനുള്ള പദ്ധതിക്കാണ് ടെന്‍ഡര്‍ നടപടിയായത്. മേല്‍പ്പാലം പണി സമയത്തിനകം പൂര്‍ത്തിയാകുമെന്ന് പി കരുണാകരന്‍ എംപി പ്രത്യാശ പ്രകടിപ്പിച്ചു.


Keywords-Chathankai-Railway-over-Bridge

Post a Comment

0 Comments

Top Post Ad

Below Post Ad