Type Here to Get Search Results !

Bottom Ad

ഡോ. പി എ അബൂബക്കറിന്റെ വടക്കന്‍ മലയാളം 'ഉദുമക്കാര്‍ കൂട്ടായ്മ' ചര്‍ച്ച നടത്തി


ഉദുമ: (www.evisionnews.in)ഡോ. പി.എ അബൂബക്കര്‍ രചിച്ച വടക്കന്‍ മലയാളം എന്ന കൃതിയെ കുറിച്ച് ഉദുമക്കാര്‍ കൂട്ടായ്മ ചര്‍ച്ച സംഘടിപ്പിച്ചു. ഉദുമ റൊമാന കോംപ്ലക്സിലെ പ്രൈം എജുക്കേഷന്‍ സെന്ററില്‍ നടന്ന പരിപാടി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി.വി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്ലക്കുഞ്ഞി ഉദുമ അധൃക്ഷത വഹിച്ചു. സെക്രട്ടറി ഫാറൂഖ് കാസ്മി സ്വാഗതം പറഞ്ഞു. പ്രതിഭാരാജന്‍ പുസ്തകം പരിചയപ്പെടുത്തി. കെ.എ ഗഫൂര്‍, ഭാസ്‌കരന്‍ ഉദുമ, സത്യഭാമ പറക്കാട് പ്രസംഗിച്ചു.

കെ.എ ഷുക്കൂര്‍, എസ്.വി അബ്ദുല്ല, രാഘവന്‍ ഉദുമ, ഗമല്‍ റിയാസ്, അനില്‍ കണ്ണന്‍, ചെണ്ട പുഷ്‌ക്കരന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഗ്രന്ഥ കര്‍ത്താവ് ഡോ. പി.എ അബൂബക്കര്‍ പുസ്തകം അവലോകനം ചെയ്തു മറുപടി പ്രസംഗം നടത്തി.
ഉദുമ പാക്ക്യാര സ്വദേശിയായ ഡോക്ടര്‍ അബൂബക്കര്‍ കോട്ടക്കല്‍ വൈദ്യ രത്നം പി.എസ് വാരിയര്‍ ആയൂര്‍വേദ കോളജില്‍ അസി. പ്രൊഫസറാണ്. ഇരുപത് അധ്യായങ്ങള്‍ ഉള്‍കൊള്ളിച്ച പുസ്തകം പ്രാദേശിക ഭാഷയിലാണ് രചന നിര്‍വഹിച്ചിട്ടുള്ളത്. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രസാധകര്‍.

keywords : kasragod-dr-pa-aboobaker-vadakkan-malayalam-udumakkar

Post a Comment

0 Comments

Top Post Ad

Below Post Ad