മംഗലാപുരം.(www.evisionnews.in) മംഗലാപുരം എസ്.ഡി.എം ലോ കോളേജിലെ അവസാന വര്‍ഷ നിയമ വിദ്യര്‍ത്ഥികള്‍ സംഘടിപ്പിച്ച ഓണാഘോഷം നവ്യാനുഭവമായി.തനത് കേരളീയ ശൈലിയില്‍ കോളേജിലെ മലയാളി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ സംഘടിപ്പിച്ച ആഘോഷം മംഗലാപുരത്തെ ഏറ്റവും വലിയ ഓണാഘോഷ പരിപാടിയായി മാറി
രണ്ട് ദിവസങ്ങളിലായി നടന്ന പൊന്നോണം 2016ന്റെ ഭാഗമായി ബൈക്ക് റാലിയും വിളംബര ഘോഷയാത്രയും നടന്നു.റാലിയില്‍ കെ.എല്‍.14 ടീം മും വിവിധ കലാരൂപങ്ങളും അണിനിരന്നു. തുടര്‍ന്ന് ഉറിയടി, കമ്പവലി, തുടങ്ങിയവ നടന്നു.
സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം കര്‍ണ്ണാടക ഭക്ഷ്യ പൊതു വിവരണ മന്ത്രി യു.ടി. ഖാദര്‍ നിര്‍വഹിച്ചു.മംഗലാപുരത്തെ വിവിധ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.ആഘോഷത്തിന്റെ ഭാഗമായി ശിങ്കാരിമേളം അരങ്ങേറി. തുടര്‍ന്ന് ഓര്‍ഫനേജില്‍ കഴിയുന്ന കുട്ടികളുമൊത്ത് വദ്യാര്‍ത്ഥികള്‍ ഓണ സദ്യയുണ്ടു.
keywords :sdm-college-mangalore-onam-funtion
Post a Comment
0 Comments