Type Here to Get Search Results !

Bottom Ad

എല്‍.ഡി.എഫിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ എം.എസ്.എഫ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി


തിരുവനന്തപുരം (www.evisionnews.in): എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ജനവിരുദ്ധ വിദ്യാഭ്യാസ നയത്തിനെതിരെ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ആരംഭിച്ച മാര്‍ച്ചില്‍ നൂറോളം പ്രവര്‍ത്തകര്‍ അണിനിരന്നു. 

സെക്രട്ടറിയേറ്റിന് മുന്നില്‍ വിചാരസദസ്സ് പ്രതിഷേധ ധര്‍ണ്ണ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട്‌ ശരീഫ് വടക്കയില്‍ അദ്ധ്യക്ഷത വഹിച്ചു എം.എല്‍.എമാരായ ഷാഫി പറമ്പില്‍, പി.ബി അബ്ദുല്‍ റസാഖ്, ഷംസുദ്ദീന്‍, മുരളീധരന്‍, മുന്‍ എംഎല്‍എ പിസി വിഷ്ണുനാഥ്, പി.കെ ഫിറോസ് പ്രസംഗിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad