കാണ്‍പൂര്‍ (www.evisionnews.in) : അഞ്ഞൂറാം ടെസ്റ്റില്‍ ന്യൂസിലന്റിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. സ്പിന്‍ കരുത്തില്‍ 197 റണ്‍സിനാണ് ഇന്ത്യ സന്ദര്‍ശകരെ ചുരുട്ടിക്കെട്ടിയത്. 433 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ കീവീസ് 236 റണ്‍സിന് കൂടാരം കയറി.
ആറുവിക്കറ്റെടുത്ത അശ്വിനാണ് രണ്ടാമിന്നിംഗ്‌സില്‍ കിവികളുടെ ചിറകരിഞ്ഞത്. രണ്ടിന്നിംഗ്‌സിലുമായി അശ്വിന്‍ പത്ത് വിക്കറ്റാണെടുത്തത്. മുഹമ്മദ് ഷാമി രണ്ട് വിക്കറ്റെടുത്തു. രവീന്ദ്രജഡേജ ഒരു വിക്കറ്റ് നേടി.
80 റണ്‍സെടുത്ത ലൂക്ക് റോഞ്ചിയാണ് രണ്ടാമിന്നിംഗ്‌സില്‍ ന്യൂസിലന്റിന്റെ ടോപ്‌സ്‌കോറര്‍. 71 റണ്‍സെടുത്ത സാന്റ്‌നര്‍ റോഞ്ചിയ്ക്ക് മികച്ച പിന്തുണ നല്‍കി. വിക്കറ്റ് കീപ്പര്‍ വാട്‌ലിംഗ് 18 ഉം, ഇഷ് സോധി 17 ഉം റണ്‍സെടുത്ത് പുറത്തായി.
അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ രണ്ടാമിന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. മുരളി വിജയ്, ചേതേശ്വര്‍ പൂജാര, രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ എന്നിവരുടെ അര്‍ധസെഞ്ച്വറി പ്രകടനങ്ങളാണ് ഇന്ത്യയ്ക്ക് രണ്ടാമിന്നിംഗ്‌സില്‍ മികച്ച സ്‌കോര്‍ നേടാന്‍ സഹായിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയ ജഡേജ രണ്ടിന്നിംഗ്‌സിലുമായി ആറ് വിക്കറ്റ് കരസ്ഥമാക്കി.
Keywords: 500th-test-india-won-kiwis





Post a Comment
0 Comments