കാസര്‍കോട്.(www.evisionnews.in)അതിര് വിടുന്ന വിവാഹാഘോഷങ്ങള്‍ നിയന്ത്രിക്കുവാന്‍ മതനേതാക്കള്‍ ക്രിയാത്മകമായി ഇടപെടണമെന്ന്
എസ് ഡി പി ഐ ജില്ലാ പ്രസിഡണ്ട് .എന്‍.യു അബ്ദുല്‍ സലാം.'അതിര് വിടുന്നുണ്ടോ ആഘോഷങ്ങള്‍' എന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാഹത്തിന്റെ പേരില്‍ നടക്കുന്ന അനാചാരങ്ങള്‍ ഇല്ലാതാക്കേണ്ടത് സാമൂഹിക ബാധ്യതയാണ്. സാമൂഹിക നന്മയ്ക്കായി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം .അതിര് വിടുന്ന വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ നിന്നും എല്ലാവരും ഒഴിഞ്ഞ് മാറി നടക്കുകയാണ്. ഈ അവസ്ഥ മാറി ഈ വിഷയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഗൗരവപൂര്‍ണ്ണമായ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്.ഇതിന് മതനേതാക്കളാണ് മുന്‍കൈ എടുക്കേണ്ടത്. സമുദായത്തിലെ രാഷ്ട്രീയ നേതാക്കളുടെ സഹകരണവും ഉറപ്പ് വരുത്തണം.ക്രിയാത്മകമായ ഇടപെടലുകളുണ്ടായാല്‍ വിവാഹത്തിന്റെ പേരില്‍ നടക്കുന്ന അനാചാരങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്നും എന്‍.യു അബ്ദുല്‍ സലാം അഭിപ്രായപ്പെട്ടു.
keywords : nu-abdul-salam-marriage-debt-religious-leaders

Post a Comment
0 Comments