Type Here to Get Search Results !

Bottom Ad

കല്ല്യാണ വീട്ടിലെ തെമ്മാടിത്തരം അവസാനിപ്പിക്കേണ്ടതാണ്.


വൈ.ഹനീഫ കുംബടാജെ
ധാര്‍മ്മിക ബോധം ഏറെ പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ പണിയുന്നതില്‍ മല്‍സരിക്കുന്നവരാണ് കേരളീയര്‍. നന്മയാണ് എല്ലാ തലങ്ങളില്‍ നിന്നും കേട്ടു കൊണ്ടിരിക്കുന്നത്. പക്ഷേ ആസുരതയുടെ യുഗം അറിവിന് മാത്രം നെട്ടോട്ടമോടുകയാണ്. തിരിച്ചറിവിന് വേണ്ടി ചിന്തിക്കുന്നില്ല. മത പ്രഭാഷണ മേഖലകളില്‍ പതിനായിരങ്ങള്‍ തിങ്ങി നിറഞ്ഞ സദസ്സുകള്‍ സംഘടിപ്പിക്കുന്നതില്‍ സര്‍വ്വ സംഘടനകളും ഏറെ മുന്നിലെത്തിയിരിക്കുന്നു. കാരുണ്യ ആതുര സേവന രംഗത്തും വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.(www.evisionnews.in)
ഇതൊന്നും ഇല്ലാതിരുന്ന കാലത്ത് സമുദായം ഏറെ അഭിമാനകരമായ അസ്തിത്ത്വം നില നിര്‍ത്തിയിരുന്നു എന്ന ഓര്‍മ്മകള്‍ നമ്മുടെ പൂര്‍വ്വികന്മമാരുടെ മനസ്സില്‍ ഉണ്ടാവണം. നന്മകള്‍ മാത്രം കേള്‍ക്കുന്നു...പക്ഷേ തിന്മകളെ മാത്രം വാരിപ്പുണരുന്നു. കീശയില്‍ കൊള്ളാത്ത ഒരു മൊബൈലും നിലം തൊടാതെ പറക്കാന്‍ പറ്റുന്ന ഇരു ചക്ര വാഹനവും കയ്യില്‍ കിട്ടിയാല്‍ എല്ലാം മറക്കുന്ന കാലം. മദ്രസയില്‍ നിന്നും ഞാന്‍ എന്തൊക്കെ പഠിച്ചിരുന്നു. മൂത്തവരുടെ വാക്കുകളെ അനുസരിക്കണം, ഗുരു വര്യന്മാരെ ആദരിക്കണം, മാതാ പിതാക്കളുടെ വെറുപ്പ് സമ്പാദിക്കരുത്, നന്മകള്‍ നിറഞ്ഞ കൂട്ടുകരുമായി സൗഹൃദം പങ്ക് വെക്കണം, ആര്‍ഭാടങ്ങളും അനാചാരങ്ങളും ഒഴിവാക്കണം, തുടങ്ങി ജീവിതത്തിലുണ്ടാവേണ്ട സകല ധാര്‍മ്മിക സ്വഭാവങ്ങളെയും തിരസ്‌കരിച്ച് അവന്‍ ആകാശത്തോളം ഉയരുകയാണ്. (www.evisionnews.in)

ആദ്യം പാന്‍ മസാലകളില്‍ തുടങ്ങുന്നു.കയ്യിലും കാലിലും ചങ്ങലകള്‍ തൂങ്ങിയാടുന്നു. അടി വസ്ത്രം കാണുന്ന പാന്റ്‌റും മുഴുവന്‍ ബട്ടണില്ലാത്ത ഷര്‍ട്ടും അങ്ങനെ ആകെ ഒരു പിച്ചക്കാരന്റ്‌റെ കോലം. തന്റ്‌റെ ഗുരുവര്യര്‍ പറഞ്ഞു തന്ന ഹെയര്‍ സ്‌റ്റൈലിനെ ധിക്കരിക്കുന്നു, നാട്ടില്‍ ഞങ്ങള്‍ നാല് പേര്‍ മാത്രമാണ്, എല്ലാം ഞങ്ങള്‍ പറഞ്ഞത് പോലെയാവണമെന്ന വാശി, അഹങ്കാരത്തിന്റ്‌റെ കൊടുമുടിയില്‍ കയറിയ നമ്മുടെ ചെക്കന്മാരെ ധാര്‍മ്മിക വഴിയിലേക്ക് നയിക്കാന്‍ ആളില്ലാത്തത് കൊണ്ടല്ല. മറിച്ച് ഒരു കുഞ്ഞിന്റ്‌റെ പ്രഥമ വിദ്യാലയം ഉമ്മയുടെ മടിത്തട്ടാണ്. അവിടെ നിന്നാണ് ആ കുഞ്ഞ് തിന്മയുടെയും നന്മയുടെയും വഴികള്‍ പഠിക്കുന്നത്.

മദ്യപിച്ച് ഭാര്യയെ തല്ലുന്ന,മാതാപിതാക്കളെ ആക്രമിക്കുന്ന നാട്ടില്‍ സംഹാര താണ്ഡവമാടുന്ന സിനിമാ കഥകള്‍ ഉമ്മയുടെ മടിയിലിരുന്ന് കണ്ടും കേട്ടും വളര്‍ന്ന് വരുന്ന മക്കള്‍ കഞ്ചാവിന് വേണ്ടി ഉമ്മയുടെ കമ്മല്‍ വില്‍ക്കാന്‍ ചോദിക്കണമെന്ന് മകനെ ചെറുപ്പത്തില്‍ പഠിപ്പിച്ചതും ആ ഉമ്മയാണ്. ധാര്‍മ്മികമായ ചിന്തകള്‍ ചെറുപ്പത്തിലേ മക്കള്‍ക്ക് നല്‍കേണ്ടതുണ്ട്. അത് മദ്രസയില്‍ നിന്നല്ല, അടുക്കളയില്‍ നിന്ന് തുടങ്ങണം. ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ ദായകമായ നിമിഷങ്ങളാണ് വിവാഹ സുദിനം എന്നത്. ആദ്യ രാത്രിക്ക് വേണ്ടി ഒരായിരം സ്വപ്നങ്ങളുമായി നടന്ന മണവാളനെ അന്ന് രാത്രി മുഴുവന്‍ തെണ്ടിക്കാന്‍ കോപ്പ് കൂട്ടുന്ന കൂട്ടുകാര്‍ വളര്‍ന്നു വരുന്നു. മണവാട്ടിയുടെ വീട്ടുകാര്‍ ചിലപ്പോള്‍ കടം വാങ്ങി ഉണ്ടാക്കി വെച്ച വിഭവ സമൃദ്ധമായ ഭക്ഷണങ്ങളുമായി രാവിലെ വരെ കാത്തിരിക്കുന്നു. (www.evisionnews.in)

തന്റ്‌റെ പ്രിയതമനോട് ആദ്യമായി എങ്ങനെയാണ് പെരുമാറുന്നതെന്ന് ചിന്തിച്ച് ആയിരം കിനാവുകളുമായി കാത്തിരിക്കുന്ന മണവാട്ടിയുടെ
സ്വപ്നങ്ങളെല്ലാം ഈ കൂട്ടുകാര്‍ തകര്‍ത്തെറിയുന്നു. അവസാനം കാത്തിരുന്നവര്‍ കേള്‍ക്കുന്നത് പുതിയാപ്ലയേയും കൂട്ടുകാരെയും പോലീസ് പൊക്കിയ വിവരമാണ്. ഒരു നാടിന് തന്നെ അപമാനത്തിന്റ്‌റെ ചിത്രം ചാര്‍ത്തുന്നവര്‍. കല്ല്യാണ വീട്ടില്‍ കേട്ടിരുന്ന 'കൂടും സഭയെല്ലാം അജബായി നിന്നോളീന്‍ ' എന്ന കാരണവന്മാരുടെ പാട്ടുകള്‍ക്ക് പകരം പടക്കങ്ങളുടെ ശബ്ദം കൊണ്ട് മലീമസമായിരിക്കുന്നു. മറ്റുള്ളവരുടെ മുന്നില്‍ കൈ കൂപ്പിയും സാമൂഹ്യ സന്നദ്ധ സംഘടനകളുടെ സഹായം കൊണ്ടും ഉണ്ടാക്കി വെച്ച മണിയറ തല്ലിത്തര്‍ക്കുന്നു. അത് കണ്ട് മനസ്സ് തകര്‍ന്ന് കുഴഞ്ഞ് വീണ് മരിക്കുന്ന മനുഷ്യന്റ്‌റെ ദയനീയ കാഴ്ച ഇനിയും നമ്മേ ചിന്തിപ്പിക്കുന്നില്ലെങ്കില്‍ തെമ്മാടിത്തരത്തിനുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ കൊതിക്കുന്ന ആസുരതയുടെ കാലത്ത് കഴിയുന്ന യുവത വര്‍ദ്ധിച്ച് കൊണ്ടിരിക്കാനേ സാധ്യതയുള്ളൂ. ഓരോ മഹല്ലും നിര്‍ബന്ധമായും ഇത്തരം തിന്മകള്‍ക്കെതിരെ ഉറച്ച നിലപാടുകളിലേക്കെത്തണം. (www.evisionnews.in)

ആര്‍ഭാടങ്ങളും പേക്കൂത്തുകളും നടക്കുന്ന കല്ല്യണങ്ങളെ മഹല്ല് തലത്തില്‍ ബഹിഷ്‌കരിക്കണം. ഇത്തരം ജീര്‍ണതകള്‍ക്ക് നേതൃത്വം നല്‍കുന്നവരെ മഹല്ലില്‍ നിന്നും ഒറ്റപ്പെടുത്തണം. ധാര്‍മ്മികമായ പോരാട്ടങ്ങള്‍ക്ക് മുഴുവന്‍ സംഘടനകളും രംഗത്തിറങ്ങണം. പരസ്പരം പോര്‍ വിളികള്‍ നടത്തി മല്‍സരിക്കുന്ന സംഘടനകള്‍ ഓരോ മഹല്ലിലും ജീര്‍ണ്ണതകള്‍ക്കെതിരെ ശ്ലാഖനീയമായ ക്യമ്പയിനുകള്‍ നടത്തണം.(www.evisionnews.in).

keywords : religious-marriage-problems-mahal-jamath
Tags

Post a Comment

0 Comments

Top Post Ad

Below Post Ad