കാസര്‍കോട് (www.evisionnews.in) : വിവാഹചടങ്ങുകള്‍ നടക്കുന്ന വീടുകളില്‍ സംഘം ചേര്‍ന്നെത്തി ചിലര്‍ നടത്തുന്ന കോപ്രാട്ടികള്‍ സമുദായത്തിനും സമൂഹത്തിനും തീരാക്കളങ്കമാണെന്ന് മാലിക് ദീനാര്‍ വലിയ ജുമാഅത്ത് പള്ളി ഖത്തീബ് മജീദ് ബാഖവി കൊടുവള്ളി. ഞായറാഴ്ച വിദ്യാനഗര്‍ കോപ്പയിലെ വിവാഹം നടന്ന വീട്ടില്‍ മണിയറ തകര്‍ക്കാനും വിവാഹചടങ്ങുകള്‍ അലങ്കോലമാക്കാനും ശ്രമിച്ചവരെ തടയുന്നതിനിടെ വധുവിന്റെ മാതൃപിതാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം അങ്ങേയറ്റം ദുഖാകുലവും ദൗര്‍ഭാഗ്യകരവും നടുക്കമുളവാക്കുന്നതുമാണെന്ന് ഖത്തീബ് അഭിപ്രായപ്പെട്ടു.
മണിയറ തകര്‍ക്കല്‍ ഉള്‍പ്പടെ വിവാഹ സുദിനങ്ങളില്‍ അരങ്ങേറുന്ന ആഭാസങ്ങള്‍ മതമെന്തന്നറിയാത്ത മദമിളകിയവരുടെ തനിതെമ്മാടിത്തമാണെന്നും മജീദ് ബാഖവി പറഞ്ഞു. ഇസ്ലാമിലോ പ്രാവചക സന്ദേശങ്ങളിലോ ജീവിത രീതികളിലോ മണിയറ തകര്‍ക്കല്‍ എന്നൊന്നില്ല. ഇത്തരം ആഭാസങ്ങള്‍ ഉടനടി അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. മാലിക് ദീനാര്‍ പള്ളിയില്‍ വെള്ളിയാഴ്ചകളില്‍ നടത്തുന്ന ഉദ്‌ബോധന പ്രസംഗങ്ങളില്‍ നമ്മുടെ സമുദായത്തിനേല്‍ക്കുന്ന പുഴുക്കുത്തുകള്‍ക്കെതിരെ കടുത്ത സ്വരത്തില്‍ താന്‍ വിമര്‍ശിക്കാറുണ്ട് (www.evisionnews.in) . അതിനിടയിലാണ് കോപ്പയിലെ വിവാഹ വീട്ടില്‍ അതിദാരുണമായ സംഭവത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്. ഇതൊരിക്കലും നീതീകരിക്കാനാവില്ലെന്നും ബാഖവി ഇ വിഷന്‍ ന്യൂസിനോട് പറഞ്ഞു.
Keywords: Wedding-celebrations-majeed-baqavi-criticism-
Post a Comment
0 Comments