Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും


കാസര്‍കോട്:(www.evisionnews.in) മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംസ്ഥാന വ്യാപകമായി ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച് പതിനഞ്ചിന് അവസാനിക്കും. ജില്ലാതല ക്യാമ്പയിന്‍ ഒക്ടോബര്‍ ഒന്നിന് മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാവ് ഹമീദലി ഷംനാടിന് മെമ്പര്‍ഷിപ്പ് നല്‍കി ഉല്‍ഘാടനം നിര്‍വ്വഹിക്കും.
മുസ്ലിം ലീഗ് സംസ്ഥാന,ജില്ലാ നേതാക്കള്‍ സംബന്ധിക്കും. ഒക്ടോബര്‍ ഒന്നു മുതല്‍ 15 വരെയാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍, ഒക്ടോബര്‍ 16 മുതല്‍ 30 വരെ പുതിയ വാര്‍ഡ് കമ്മിറ്റി രൂപീകരണം, നവംബര്‍ 30 ന് മുമ്പ് പഞ്ചായത്ത് മുനിസിപ്പല്‍ കമ്മിറ്റി രൂപീകരണം, ഡിസംബര്‍ 30 ന് മുമ്പ് നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണം, 2017 ജനുവരി 30 ന് മുമ്പ് ജില്ലാ കമ്മിറ്റി രൂപീകരണം എന്ന രീതിയിലാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനും കമ്മിറ്റി രൂപീകരണവും സംസ്ഥാന കമ്മിറ്റി ക്രമീകരിച്ചിട്ടുള്ളത്.
ക്യാമ്പയിന്‍ പ്രവര്‍ത്തനത്തില്‍ ക്രിയാത്മകമായും, സമയബന്ധിതമായും ഇടപെട്ട് വിജയിപ്പിക്കണമെന്ന്ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ധീന്‍ അഭ്യര്‍ത്ഥിച്ചു.

keywords : mulim-league-membership-campaign-october-1

Post a Comment

0 Comments

Top Post Ad

Below Post Ad