കാസര്‍കോട്.(www.evisionnews.in)ബാങ്കിംഗ് സേവനങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കണമെന്നും പിന്നോക്ക മേഖലകളില്‍ കൂടി ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കേണ്ടതുണ്ടെന്നും ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബാങ്കിംഗ് അവലോകന സമിതിയുടെ ഒന്നാം പാദവാര്‍ഷിക അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പദ്ധതി പ്രകാരം എസ് സി, എസ് ടി, വനിതകള്‍ക്ക് നല്‍കുന്ന വായ്പ പദ്ധതിയില്‍ നിന്ന് ഒരു അപേക്ഷയും ഇതുവരെ ഉണ്ടായിട്ടില്ല. 10 ലക്ഷം മുതല്‍ ഒരു കോടി വരെ വായ്പ ലഭിക്കുന്ന ഈ പദ്ധതിയില്‍ ജില്ലയിലെ എല്ലാ ബാങ്ക് ശാഖകളിലും നടപ്പാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ അപേക്ഷകര്‍ ഇല്ലാത്ത അവസ്ഥയാണ്. നവംബര്‍ മാസത്തില്‍ റവന്യൂ റിക്കവറി നേരിടുന്നവര്‍ക്കായി റവന്യൂ റിക്കവറി അദാലത്ത് ക്യാമ്പ് ജില്ലയില്‍ സംഘടിപ്പിക്കും. പൊതുജനങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും കളക്ടര്‍ അറിയിച്ചു.
ഒന്നാംപാദവാര്‍ഷികത്തില്‍ ജില്ലയിലെ ബാങ്കുകള്‍ 21.6 ശതമാനം വായ്പകള്‍ അനുവദിച്ചിട്ടുണ്ട്. ഇത് ബാങ്കുകള്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു എന്നതിന്റെ സൂചനയാണ്. അവലോകന യോഗങ്ങളില്‍ എല്ലാ ബാങ്കുകളും സര്‍ക്കാര്‍ വകുപ്പുകളും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ നര്‍ദ്ദേശം നല്‍കി. യോഗത്തില്‍ ലീഡ് ബാങ്ക് മാനേജര്‍ സി എസ് രമണന്‍ ,നബാര്‍ഡ് എ ജി എം ജ്യോതിസ് ജഗന്നാഥ് ഡപ്യൂട്ടി കളക്ടര്‍ എന്‍ ദേവീദാസ്, സിണ്ടിക്കേറ്റ് ബാങ്ക് റീജ്യണല്‍ മാനേജര്‍ എസ് രാജപാണ്ഡി, ആര്‍ ബി ഐ മാനേജര്‍ ഹെര്‍ലിന്‍ ഫ്രാന്‍സിസ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ബാങ്ക് പ്രതിനിധികള്‍ സംബന്ധിച്ചു.

Post a Comment
0 Comments