Type Here to Get Search Results !

Bottom Ad

കോള്‍ ഡ്രോപ്പില്‍ ജിയോയോട് വിശദീകരണം ആവശ്യപ്പെട്ട് ട്രായി


ദില്ലി:(www.ecisionnews.in) റിലയന്‍സിന്റെ 4ജി സേവനമായ ജിയോയില്‍ കോളുകള്‍ മുറിഞ്ഞു പോകുന്നതും കണക്ട് ആകാത്തതും പതിവായതോടെ വിഷയത്തില്‍ ട്രായി ഇടപെട്ടു. ജിയോ ഉപഭോക്താക്കളില്‍ 80 മുതല്‍ 90 ശതമാനം പേരും കോള്‍ ഡ്രോപ്പ് അനുഭവിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 4ജി സേവന രംഗത്ത് വിപ്ലവം സൃഷ്ടിക്കാനായി അവതരിച്ച ജിയോയ്ക്ക് വോയ്‌സ് കോള്‍ സേവനം തലവേദനയാവുകയാണ്.
മറ്റ് സേവന ദാതാക്കളുടെ പരോക്ഷമായ ആക്രമണത്തിനോടൊപ്പമാണ് ജിയോയ്ക്ക് വിശദീകരണം തേടിയുള്ള ട്രായിയുടെ നോട്ടീസ് ലഭിച്ചത്. ഇത്രയും ഭീമമായ തരത്തില്‍ കോളുകള്‍ ഡ്രോപ്പാകുന്നത് അനുവദിക്കാനാകില്ലെന്നാണ് ട്രായിയുടെ നിലപാട്. വിവിധ നെറ്റ്‌വര്‍ക്കുകള്‍ക്കിടയില്‍ കോളുകള്‍ കണക്ട് ചെയ്യാനായി സഹായിക്കുന്ന പോയിന്റ് ഓഫ് ഇന്റര്‍കണക്ഷന്‍ (പിഒഐ) സംവിധാനം പരാജയപ്പെടുന്നതാണ് കോളുകള്‍ ഡ്രോപ്പാകാന്‍ കാരണം.
സെപ്റ്റംബര്‍ 15 മുതല്‍ 19 വരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രായിയുടെ നടപടി. ജിയോയുടെ ലൈസന്‍സിനെ വരെ ബാധിക്കുന്ന പ്രശ്‌നമാണിത്. ജിയോയില്‍ ഒരുദിവസം 12 കോടി കോളുകളാണ് കണക്ട് ആകാത്തത്.
എന്നാല്‍ മറ്റ് നെറ്റ്‌വര്‍ക്കുകള്‍ മനപൂര്‍വ്വമാണ് ജിയോയുടെ കോളുകള്‍ കണക്ട് ആക്കാത്തത് എന്നാണ് ജിയോയുടെ വാദം. കുറഞ്ഞ നിരക്കില്‍ 4ജി സേവനം ലഭ്യമാക്കിയതിന്റെ പ്രതികാരമാണിതെന്നും ജിയോ പറയുന്നു.

Keywords:jio-4G-call-drop

Post a Comment

0 Comments

Top Post Ad

Below Post Ad