കോഴിക്കോട് (www.evisionnews.in) : തീവ്ര ഹിന്ദുത്വ സംഘടനയായ ശിവസേന സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് വിവാദത്തിലായ മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം.കെ മുനീര്‍ എം.എല്‍.എ മാപ്പ് പറഞ്ഞ് തടിയൂരി. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കാണ് മുനീര്‍ മാപ്പപേക്ഷ നല്‍കിയത്. തെറ്റ് പറ്റിയെന്നും മേലില്‍ ആവര്‍ത്തിക്കില്ലെന്നും മാപ്പപേക്ഷയിലുണ്ട്. ശിവസേന വേദിയിലെ സാന്നിധ്യത്തിനെതിരെ സമസ്ത രംഗത്ത് വന്ന് ശക്തമായ വിമര്‍ശനം മുനീറിനെതിരെ അഴിച്ചു വിട്ടിരുന്നു. അതേസമയം ഇന്ന് കോഴിക്കോട്ട് നടത്തിയ സമസ്തയുടെ പരിപാടിയില്‍ മുനീറിനെ അകറ്റി നിര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തങ്ങള്‍ക്ക് മാപ്പപേക്ഷ നല്‍കിയത്.
ശിവസേനയുടെ ഗണേശോത്സവ വേദിയിലാണ് മുനീര്‍ എത്തി വിവാദത്തിലകപ്പെട്ടത്. മുസ്ലിം ലീഗിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റിയും മുനീറിനെതിരായ നിലപാടാണ് സ്വീകരിച്ചത്.
Keywords: Shivasena-programme-mk-muneer
Post a Comment
0 Comments