ന്യൂഡല്‍ഹി:(www.evisionnews.in) രാജ്യത്തെ ടെലികോം മേഖലയിലെ മല്‍സരം കൂടുതല്‍ ശക്തമാകുകയാണ്. സ്വകാര്യ കമ്പനികള്‍ക്കൊപ്പം പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലും ദിവസവും പുതിയ ഓഫറുകളാണ് പ്രഖ്യാപിക്കുന്നത്. ഏറ്റവും അവസനമായി ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ച 1119 രൂപയുടെ ബിബിജി കോംപോ പ്ലാനിന് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. റിലയന്‍സ് ജിയോ തുടങ്ങിവച്ച ഓഫര്‍ യുദ്ധത്തെ നേരിടാന്‍ കിടിലന്‍ പ്ലാനുകളാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കന്നത്. പ്രതിമാസം 1119 രൂപയ്ക്കു 2 എംബിപിഎസ് വേഗത്തില്‍ അണ്‍ലിമിറ്റഡ് ഡേറ്റയും, 24 മണിക്കൂറും രാജ്യത്തെവിടെയും സൗജന്യ കോളുകളും ലഭിക്കും. 249 രൂപയ്ക്ക് ഒരു മാസ കാലാവധിയില്‍ 2 എംബിപിഎസ് സ്പീഡുള്ള ബ്രോഡ്ബാന്‍ഡ് എന്ന, ആകര്‍ഷകമായ മറ്റൊരു ഡാറ്റാ പാക്കേജും ബിഎസ്എന്‍എല്‍ പുറത്തിറക്കി.
1119 രൂപയുടെ ബിബിജി കോംബോ പ്ലാനില്‍ 2 എബിപിഎസ് വേഗത്തില്‍ മാസം മുഴുവന്‍ പരിധിയില്ലാതെ ഇന്റര്‍നെറ്റ് ലഭിക്കുമെന്നതാണ് പ്രധാന ആകര്‍ഷണം. നിലവില്‍ ബിഎസ്എന്‍എല്ലില്‍ നിന്നുള്ള ഏറ്റവും മികച്ച പ്ലാനുകളിലൊന്നാണിത്. ഈ കണക്ഷനൊപ്പം നല്‍കുന്ന അണ്‍ലിമിറ്റഡ് എസ്ടിഡി/ ലോക്കല്‍ ലാന്‍ഡ് ലൈന്‍ കോളുകള്‍ ഇന്ത്യയിലെങ്ങും സൗജന്യമാണെന്നു മാത്രമല്ല, ടെലഫോണ്‍ കണക്ഷന് പ്രതിമാസ വാടകയും ഇല്ല.
249 രൂപയുടെ ബ്രോഡ്ബാന്‍ഡ് പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ ആദ്യത്തെ 1 ജിബി ഉപയോഗത്തിന് 2 എംബിപിഎസ് വേഗവും പിന്നീടുള്ള ഉപയോഗത്തിന് 1 എംബിപിഎസ് വേഗവും ലഭിക്കും. പ്രതിമാസം 300 ജിബി ഡാറ്റ ഉപയോഗിക്കുന്ന ഒരു ഉപയോക്താവിന് ഈ പ്ലാനെടുത്താല്‍ 1 ജിബി ഡേറ്റ ഉപയോഗത്തിന് ഒരു രൂപയില്‍ താഴെയേ ചെലവു വരൂ എന്നു ബിഎസ്എന്‍എല്‍ പറയുന്നു. ഇതോടൊപ്പം നല്‍കുന്ന ലാന്‍ഡ് ലൈനില്‍നിന്നു ദിവസവും രാത്രി ഒമ്പതു മുതല്‍ രാവിലെ ഏഴു വരെയും ഞായറാഴ്ചകളിലും സൗജന്യ കോളുകള്‍ ചെയ്യാം.
ഈ പ്ലാനും ഇന്നു മുതല്‍ ലഭിച്ചുതുടങ്ങും. കണക്ഷന്‍ എടുക്കുന്ന ആദ്യത്തെ ആറു മാസമാകും ഈ ഓഫര്‍ ലഭിക്കുക. പിന്നീട് 499 പ്ലാനിലേക്കു മാറ്റും.

Post a Comment
0 Comments