Type Here to Get Search Results !

Bottom Ad

ഉപ്പളയിലെ ബന്ധുവീട്ടിലെത്തിയ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

മഞ്ചേശ്വരം:(www.evisionnews.in) ഉപ്പളക്ക് സമീപം സന്തടുക്കയിലെ ബന്ധുവീട്ടിലെത്തിയ വിടഌസ്വദേശിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിടഌിലെ ലിംഗപ്പയുടെയും സവിതയുടെയും മകന്‍ ഗണേഷാ(27)ണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ബന്ധു വീട്ടില്‍ എത്തിയതായിരുന്നു.
എന്നാല്‍ രാത്രി 8 മണിയോടെ കാണാതായി. രാത്രി മുഴുവനും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെയാണ് തൊട്ടടുത്ത പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. അബദ്ധത്തില്‍ കിണറ്റില്‍ വീണതാണെന്ന് സംശയിക്കുന്നു. ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു.

Keywords:Uppala-Home-Shown-Dead-Body

Post a Comment

0 Comments

Top Post Ad

Below Post Ad